ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നൂറിലധികം പേരെ കാണാതായി
വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ ഇന്ന് (തിങ്കളാഴ്ച) പ്രാദേശിക സമയം ഉച്ചക്ക് 2.15ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടം. നോർത്ത് ഐലൻഡിലെ തൗറാംഗ പട്ടണത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് വൈറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്.
ഏകദേശം നൂറോളം വിനോദ സഞ്ചാരികൾ സംഭവസമയത്ത് വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായിരുന്നതായും അവരിൽ ചിലരെ കാണാതായിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ ഔദ്യോഗിമായി അറിയിച്ചിട്ടുണ്ട്. എത്രപേരെ കാണാതായിട്ടുണ്ടെന്ന് കൃത്യമായ കണക്കില്ലെന്നും അപകടത്തിൽ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഗ്നിപർവത സ്ഫോടനത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പിനെ തുടർന്ന് ഈ പ്രദേശത്തേക്ക് ആരും പോകരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഈ നിർദേശം അവഗണിച്ചാണ് വിനോദ സഞ്ചാരികൾ വൈറ്റ് ഐലൻഡ് സന്ദർശിച്ചു കൊണ്ടിരുന്നത്.