ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിൻലാൻഡിൽ
ഹെൽസിങ്കി: ഇന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിൻലാൻക്കാർക്ക് സ്വന്തം. സനാ മാരിന്‍ ആണ് ആ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. ആന്റി റിന്നെ പ്രധാനമന്ത്രി പദവി രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഗതാഗത മന്ത്രിയായിരുന്ന മാരിനെ പ്രധാനമന്ത്രിയായി രാജ്യം തിരഞ്ഞെടുത്തത്. 34കാരിയായ സനാ മാരിന്‍ ഈ ആഴ്ച അവസാനമായിരിക്കും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
അഞ്ച് പാർട്ടികള്‍ അടങ്ങുന്ന മഹാ സഖ്യത്തിന്റെ പിന്തുണയാണ് സനാ മാരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
Download ShalomBeats Radio
Android App | IOS App
രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകുകയാണ് സനാ മാരിന്‍. 35 ാം വയസില്‍ യുക്രേനിയൻ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39 ാം വയസില്‍ ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമായിരുന്നു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാര്‍.
കഴിഞ്ഞ ഏപ്രിലിൽ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യൽ ഡെമോക്രാറ്റുകൾ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിരുന്നു, എന്നാൽ രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളും പണിമുടക്കുകളും കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില്‍ റിന്നിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാർട്ടികള്‍ പറഞ്ഞതിനെ തുടർന്നാണ് മാരിനെ തെരഞ്ഞെടുത്തത്.