ഈ പ്രാവശ്യവും കടുത്ത നിയന്ത്രണം; ഇന്തോനേഷ്യയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ആശങ്കയിൽ

0 936

ജക്കാര്‍ത്ത: ആഗോള തലത്തിൽ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയയിൽ കഴിഞ്ഞ 30 വർഷത്തെ പോലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കാൻ മൂന്ന് പതിറ്റാണ്ടുകളായി അവർക്ക് സാധിചിട്ടില്ല. സ്വന്തം ഭവനങ്ങളിൽ വച്ച് മാത്രമേ ക്രിസ്തുമസ് ആഘോഷിക്കാൻ പാടുള്ളുവെന്ന് അവിടുത്തെ പ്രാദേശിക സർക്കാർ നിർദ്ദേശിക്കാറുള്ളു.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ വർഷവും അവിടെ വസിക്കുന്ന പ്രാദേശിക ക്രൈസ്തവർ, ക്രിസ്തുമസ് ആഘോഷം നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ സര്‍ക്കാര്‍ അത് നിരോധിക്കുവാന്‍ ശ്രമിക്കുന്നത് വളരെ വേദനാജനകമാണ് എന്ന് ജനങ്ങൾ പരാതിപ്പെടുന്നു.

അതെ സമയം, മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകളുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇത്തവണയും ക്രിസ്തുമസ് ആഘോഷം നിശബ്ദതയില്‍.ഔദ്യോഗിക അനുമതിയില്ലാതെ പ്രവർത്തിച്ചു വന്നിരുന്ന ഒട്ടേറെ ദേവാലയങ്ങൾ സർക്കാർ അടച്ചു പൂട്ടിയിരുന്നു.

You might also like
Comments
Loading...