ബൈബിള്‍ ആണ് യഥാർത്ഥ ചരിത്ര സത്യമെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷം; 2019

0 1,114

ജറുസലേം: ബൈബിള്‍ തന്നെയാണ് യഥാർത്ഥവും ചരിത്ര സത്യവുമാണെന്ന് ഒരിക്കൽ കൂടി ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷമായിരുന്ന 2019.

ആര്‍ക്കിയോളജി ഓഫ് ബൈബിൾ തയ്യാറാക്കിയ റിപ്പോർട്ടുമായ ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട പത്തു പുരാവസ്തുപരമായ കണ്ടെത്തലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തില്‍ യെരുശലേമിലെ ദാവീദ് നഗരത്തില്‍ നിന്നും പഴയ യഹൂദ സാമ്രാജ്യത്തിലെ രണ്ടായിരത്തിഅറുനൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള നാഥാന്‍-മെലേക്കിന്റെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രയാണ് കണ്ടെത്തിയിരുന്നു. അത് തന്നെയാണ് ഒന്നാമതും.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ ഓഗസ്റ്റില്‍ വെസ്റ്റ്‌ ബാങ്കിൽ പുരാവാസ്തു ഗവേഷക സംഘം കണ്ടെത്തിയ ഒരു കൊമ്പാണ് പട്ടികയില്‍ രണ്ടാമത്. ഗവേഷകരുടെ നിഗമനമനുസരിച്ച് പഴയനിയമത്തിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്ന വിശുദ്ധ കൂടാരത്തിലെ ബലിപീഠത്തിലെ നാലുകോണുകളില്‍ ഒന്നായിരുന്നു ഈ കൊമ്പ്.

പട്ടികയില്‍ പറഞ്ഞിരിക്കുന്ന 10 കണ്ടെത്തലുകളില്‍ 9 എണ്ണവും നടന്നിരിക്കുന്നത് ഇസ്രായേലിലാണ്. ആധുനിക ജോര്‍ദ്ദാനില്‍ അട്ടാറോത്തില്‍ നിന്നും കണ്ടെത്തിയ ഒരു കല്ലുകൊണ്ടുള്ള യാഗപീഠമാണ് ഇസ്രായേലിനു പുറത്തുള്ള ഏക കണ്ടെത്തല്‍. സോളമന്റെ മകനായ റെഹോബോമിന്റെ കാലഘട്ടത്തിലെ ഒരു മതിലിന്റെ ഭാഗവും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഓരോ കണ്ടെത്തലുകളും ബൈബിള്‍ വിശ്വാസപരമായും ചരിത്രപരമായിയും സത്യമാണ് എന്നതിന്റെ തെളിവുകളാണ്.

You might also like
Comments
Loading...