ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ്; ഒരു മരണം, ഏഴുപേർ ഗുരുതരാവസ്ഥയിൽ; ആശങ്കയിൽ ലോകം

0 715

ബെയ്ജിങ്: ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ് ബാധിച്ച ഒരു മരണം, നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏഴുപേരുടെ നില അവസ്ഥ അതീവഗുരുതരമായി തുടർന്നു എന്നാണ് നിലവിൽ ചൈനീസ് ഭരണകൂടം പുറത്ത് വിടുന്ന സ്ഥിതി വിവരം. വൈറസ് ബാധ പടർന്നു പിടിച്ച വൂഹാനിൽ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരിച്ചതെന്ന് രാജ്യത്തെ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനിൽ പടർന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ നിലവിലെ സാഹചര്യത്തിൽ വൂഹാനിൽ നിന്ന് വരുന്നവരെയും പോകുന്നവരെയും എല്ലാ മേഖലയിലും അതായത് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കർശനമായി നീരിക്ഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് സർക്കാർ ഉത്തരവ് നൽകി.

You might also like
Comments
Loading...