ചൈന കൊറോണ; കോവിഡ്-19, മരണം 2005, ആശുപത്രി ഡയറക്ടർ മരണത്തിന് കീഴടങ്ങി

0 866

ബെയ്ജിങ്: ചൈനയിൽ കോവിഡ്-19 (കൊറോണ) വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതുവരെ ഏകദേശം 2005 ആയതായി ചൈനീസ് സ്റ്റേറ്റ് ആരോഗ്യസമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ സൂചിപ്പിച്ചു. നിലവിൽ ഇതുവരെ ഏകദേശം 74,000 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്, എന്നാൽ പഴയതിനെക്കാൽ സ്ഥിതി വളരെ പുരോഗതിയുണ്ട് എന്നും, 80 ശതമാനത്തോളം പേരിലും രോഗത്തിന്റെ തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് ചൈനയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പത്ര സമ്മേളനത്തിൽ പ്രസ്താവിച്ചു.
അതെ സമയം, വുഹാനിലുള്ള വുചാങ് ആശുപത്രിയുടെ ഡയറക്ടർ ലിയു ജിമിങ് കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന് മരിച്ചു. ഹുബൈ പ്രവിശ്യയിലുള്ള വുഹാനാണ് വൈറസ് ബാധയുടെ പ്രഭവകേന്ദ്രം.

You might also like
Comments
Loading...