കൊറോണ നിയന്ത്രണം: സൗദിയിലെത്തിയ മലയാളികളെ തിരിച്ചയച്ചു

0 974

റിയാദ്: ലോകം മുഴുവൻ കോവിഡ്-19 (കൊറോണ) വ്യാപിച്ചതോടെ, വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സൗദി അറേബ്യ കർശനമാക്കി. ഇതോടെ നിരവധി മലയാളികൾ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കേണ്ടി വന്നു. സന്ദർശക വിസയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് എയർപോർട്ടിന് പുറത്തിറങ്ങാനായില്ല. നിരവധി മലയാളികളെ നാട്ടിലേക്ക് തിരികെ മടക്കിയയച്ചു.
ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നി രാജ്യങ്ങളിൽ നിന്നുളളവരെയാണ് തടഞ്ഞത്. ഈ രീതിയിൽ,
പ്രതിരോധ പ്രവർത്തനങ്ങൾ സൗദി കർശനമാക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസി മലയാളികൾ. കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനോടകം, ഏഴു രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് സൗദി അറേബ്യ നിർത്തിവെച്ചിട്ടുണ്ട്.

You might also like
Comments
Loading...