കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു.
കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന
ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടക്കുന്നതായി ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. സിംഗപ്പൂരില്‍ നിന്നു ഫെബ്രുവരി 24 മുതൽ 26 വരെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. തിങ്കളാഴ്ച വരെ ലണ്ടൻ ഓഫീസുകൾ അടച്ചിരിക്കുകയാണ്. അതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യും. ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമെ ഓഫീസുകള്‍ തുറക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു.
Download ShalomBeats Radio
Android App | IOS App
അതെ സമയം, കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.