കൊറോണ; എല്ലാ ജീവനക്കാര്‍ക്കും 1000 ഡോളർ വീതം നല്കാന് ഒരുങ്ങി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്കോ: ലോകം മുഴുവൻ കൊറോണ പിടിച്ച സ്ഥിതിക്ക്, തങ്ങളുടെ ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്ക് 1000 ഡോളര്‍ (75,000 രൂപ) വീതം 45,000 ജീവനക്കാര്‍ക്ക് നൽകും. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനി തീരുമാനമെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചു. ഇത്രയും കാലത്ത്, ഏകദേശം 16 വര്‍ഷത്തെ കമ്ബനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.