ശാരോൻ ഫാമിലി കോൺഫ്രൻസ് 2021-ലേക്ക് മാറ്റിവെച്ചു.

0 722

ഡാളസ് : 2020 ജൂലൈയിൽ മെംഫിസ് ടെന്നസിയിൽ വെച്ച് നടത്തുവാനിരുന്ന 18-​‍ മത് ശാരോൻ ഫെലോഷിപ്പ് കോൺഫ്രൻസ് 2021 ജൂലൈയിലേക്ക് മാറ്റുവാൻ സഭയുടെ ദേശീയ സമിതി തീരുമാനിച്ചു.

ക്രമാതീതമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ രോഗബാധയെ തുടർന്ന് സംജാതമായ സാഹചര്യത്തിലാണു ഈ തീരുമാനം. 2021 ജൂലൈ രണ്ടാം ആഴ്ചയിൽ ടെന്നസിയിൽ വെച്ച് നടത്തുവാനുള്ള ക്രമീകരണങ്ങൾ ആണു ഇപ്പോൾ ചെയ്തുവരുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ലോകരാഷ്ട്രങ്ങളെ ഭീതിയിലും, ആശങ്കയിലും ആഴ്ത്തിയിരിക്കുന്ന കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന എല്ല്ലാ രാജ്യങ്ങളേയും, പ്രത്യേകാൽ അമേരിക്കയേയും പ്രാർത്ഥാനാവലയത്തിൽ ഓർക്കുവാനും, ഗവണ്മെന്റ് നൽകുന്ന മുന്നറിയിപ്പുകളും, പ്രതിരോധ നടപടിക്രമങ്ങളിലും വിശ്വാസ സമൂഹം ശ്രദ്ധാലുക്കൾ ആകണമെന്നും നാഷണൽ കൺവീനർ പാസ്റ്റർ ബാബു തോമസ്, ജോയിന്റ് കൺവീനർ പാസ്റ്റർ ഫിന്നി വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റർ തേജസ് തോമസ്, ജോൺസൻ ഉമ്മൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. നാളിതുവരെ കോൺഫ്രൻസ് കാര്യങ്ങൾക്കായി സഹകാരികൾ ആയവർക്ക് ദേശീയ സമിതി നന്ദി പ്രകാശിപ്പിച്ചു.

You might also like
Comments
Loading...