മൃഗങ്ങളിലേക്കും കൊറോണ പടരുന്നു; അമേരിക്കയിൽ കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂയോർക്ക് : മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. നിലവിൽ, അമേരിക്കയിലെ ബ്രോണ്ക്സ് മൃഗശാലയിലുള്ള ഒരു കടുവയ്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതിന് പുറമെ, ഇതേ മൃഗശാലയിലെ മറ്റ് നാല് കടുവകൾക്കും പുള്ളിപ്പുലികൾക്കും ചീറ്റകൾക്കും രോഗ ലക്ഷണങ്ങളുണ്ട്. എന്നാൽ ഇവയ്ക്ക് രോഗമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃഗശാലയിലെ ഒരു ജീവനകാരനിൽ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, അമേരിക്കയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 3,36,830 ആയി. 9,618 പേരാണ് ഇന്ന് വരെ ഇവിടെ രോഗം ബാധിച്ച് മരിച്ചത്.
അതെസമയം, രണ്ടാം ലോകമഹാ യുദ്ധത്തിന്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അത് രാജ്യത്തെ 9/11നെ ഓർമ്മപെടുത്തുന്നു. അമേരിക്ക അഭിമുഖീകരിക്കാൻ പോകുന്നതെന്ന് അമേരിക്കൻ സർജൻ ജനറൽ ജെറോം ആദംസ്. വരുന്ന ആഴ്ചയിൽ അമേരിക്കയിൽ ഒട്ടേറെ മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പൊതുജനം അതീവജാഗ്രതയിൽ ആയിരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തങ്ങളുടെ ജീവിതത്തിനിടയിൽ അമേരിക്കക്കാർ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാൻ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേർത്തു.