ബ്രസീലിൽ ” ക്രൈസ്റ്റ് ദി റിഡീമർ ” പ്രതിമ ഇപ്പോൾ ” ക്രൈസ്റ്റ് ദി മെഡിസിൻ “

0 913

ബ്രസീലിയ : രാജ്യത്തുള്ള കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യവകുപ്പ് അധികൃതരെയും പ്രവർത്തകരെയും അനുമോദിക്കുകയും അത് പോലെ തന്നെ പിന്തുണയ്ക്കുകയും ചെയ്ത ബ്രസീൽ എന്ന രാജ്യം. കഴിഞ്ഞ ഈസ്റ്റെർ ഞായറാഴ്ച, റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റിഡീമർ’ പ്രതിമയിൽ വൈദ്യുതി വിളക്കുകൾ തെളിയിച്ച ഒരു ഡോക്ടറെ പോലെ വസ്ത്രം ധരിപ്പിച്ചു.

പ്രതിമയിലുടനീളം കളിക്കുന്ന പ്രൊജക്ഷനുകൾ ലോകമെമ്പാടുമുള്ള പതാകകൾ വിവിധ ഭാഷകളിൽ “നന്ദി” എന്ന വാക്കുകൾ കാണിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തുള്ള എല്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും അത് പോലെ തന്നെ പ്രവർത്തകർക്കും കൃതജ്ഞത അറിയിക്കുന്നതിനോടൊപ്പം ശാന്തിയും സമാധാനവും പ്രത്യാശയുടെ സന്ദേശം നൽകുന്നതിനുമാണ് ഡിസ്പ്ലേ രൂപകൽപ്പന ചെയ്തത്.

Download ShalomBeats Radio 

Android App  | IOS App 

“ഇത് ഒരു പ്രണാമം ആർപ്പണമാണ് ” ക്രൈസ്റ്റ് ദി റിഡീമർ സാങ്ച്വറിയുടെ ചുമതലയുള്ള പുരോഹിതൻ ഒമർ റപ്പോസോ പറയുന്നു. “നിർഭാഗ്യവശാൽ, കോവിഡ്-19 ബാധിച്ച എല്ലാ രോഗികൾക്കും, അത് പോലെത്തന്നെ അർപ്പണ മനോഭാവത്തോടെ സമർപ്പിച്ചിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഞങ്ങളുടെ പ്രണാമം”

അതെ സമയം ബ്രസീലിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്, കൊറോണ വൈറസ് ബാധിച്ച 2,141 മരണങ്ങളടക്കം 33,682 പേർക്ക് രോഗം ബാധിച്ചു.

You might also like
Comments
Loading...