വീഡിയോ, ഓഡിയോ ഗ്രൂപ്പ് കോളിൽ വൻ മാറ്റവുമായി വാട്ട്‌സ് ആപ്പ് പുതിയ വേർഷൻ

0 1,645

കാലിഫോർണിയ : ലോകം മുഴുവൻ കോവിഡ്-19 മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണാനും മിണ്ടാനും വീഡിയോ കോൾ സേവനങ്ങളെ ആശ്രയിക്കുകയാണ് പൊതുജനം. അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതുമെല്ലാം ഇപ്പോൾ എല്ലാം വീഡിയോ കോൾ മുഖേന ആണ്. എന്നാൽ ഒരു സമയത്ത് നാല് പേർക്ക് മാത്രമേ വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നത് വാട്ട്‌സ് ആപ്പിന്റെ ഒരു അപര്യാപ്തതയായിരുന്നു. എന്നാൽ, ഇപ്പോഴിതാ ആ പ്രശ്‌നം പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്.

ഇനി മുതൽ എട്ട് പേരെ വരെ ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കാളികളാക്കാം. നിലവിൽ ബീറ്റ വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നിട്ടുള്ളു. അധികം വൈകാതെ അപ്‌ഡേറ്റ് ബാക്കിയുള്ള ഉപഭോക്തക്കൾക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കോൾ വിളിക്കുമ്പോൾ എല്ലാവരുടേയും ആപ്പ് അപ്‌ഡേറ്റായി പുതിയ വേർഷനിലാണെങ്കിൽ മാത്രമേ നാലിൽ കൂടുതൽ പേരെ വീഡിയോ കോൾ വിളിക്കാൻ സാധക്കുകയുള്ളു എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. ഏതെങ്കിലും ഒരാളുടെ ആപ്പ് പുതിയ വേർഷനല്ലെങ്കിൽ അയാളെ നാല് പേരിൽ അധികമുമുള്ള ആ കോളിൽ ബന്ധപ്പെടാൻ സാധിക്കുന്നതല്ലായിരിക്കും

You might also like
Comments
Loading...