10 വര്‍ഷത്തേക്ക് പകുതിയോളം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഒരുക്കി ഫെയ്‌സ്ബുക്ക്

0 1,387

കാലിഫോർണിയ: ലോകത്ത് ആകമാനം കൊറോണ ഭീതിയാൽ സ്തംഭിച്ചു നിൽക്കുമ്പോൾ, ഇനിയുള്ള കാലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ഫെയ്സ്ബുക്ക് അധികൃതർ ഒരുങ്ങുന്നു. ഈ നീക്കത്തിലൂടെ പകുതിയോളം ജീവനക്കാർക്ക് അഞ്ച് മുതൽ 10 വർഷം വരെ ഓഫീസിൽ വരാതെ അവരവരുടെ ഏല്പിച്ച ജോലികളിൽ ഏർപ്പെടാം. നിലവിൽ 2020 അവസാനം വരെ വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഫേസ്ബുക്ക് കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അത് കഴിഞ്ഞാലും തങ്ങളുടെ ജീവനക്കാരെ സ്ഥിരമായി അവരവർ ഇരിക്കുന്ന അതാത് ദൂരസ്ഥലങ്ങളിൽ നിന്ന് തന്നെ ജോലി ചെയ്യാൻ അനുവദിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. അതും ഒന്നും രണ്ടുമല്ല, അഞ്ച് മുതൽ പത്ത് വർഷത്തേക്ക് അകലെ നിന്നുള്ള ജോലി അനുവദിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി നിലവിലുള്ള ജീവനക്കാർക്ക് സ്ഥിരം വർക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാനാവും. ജീവനക്കാരെ അവരുടെ പ്രകടനത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അതുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും അനുഭവ പരിചയമുള്ളവരുമായ ആളുകളെയാണ് അതിന് അനുവദിക്കുക.

കോവിഡ്-19 ലോക്ക്ഡൗൺ സമയത്തെ അനുഭവത്തിൽ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിൽ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളില്ല, കാര്യങ്ങൾ അനുകൂലമാണ് ഫേസ്ബുക്ക് ചെയർമാൻ മാർക്ക് സക്കർബർഗ് പ്രസ്താവിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...