കൊറോണ; വിടുതലിനായി, യേശുവിന്റെ നാമത്തില്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും സിംബാബ്‌വേ പ്രസിഡന്റും രാജ്യവും

0 986

ഹരാരെ: ലോകം മുഴുവൻ കൊറോണയുടെ ക്ലേശത്താൽ ഭാരപ്പെടുമ്പോൾ, അതിൽ നിന്നും വിടുതലിനായി, പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനപ്രകാരം തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിൽ ജനങ്ങള്‍ ഇന്നലെ (ജൂൺ 15) ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിച്ചു. പ്രാര്‍ത്ഥന കുടുംബതിന് ഒപ്പമോ അല്ലെങ്കില്‍ അന്‍പത് പേരില്‍ കൂടാത്ത ചെറു കൂട്ടായ്മകളായോ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് എമ്മേഴ്സണ്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിന്നു.
ഇവരുടെ പ്രാർത്ഥന വീഡിയോ ഇതിനോടകം, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സിംബാബ്‌വേ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ ആയിരങ്ങൾ പങ്കെടുത്തിരുന്നു.

അതെ സമയം, രാജ്യത്ത് ഇതുവരെ 387 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിൽ, 54 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാലു പേര്‍ മരണപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ മെയ് 17 മുതല്‍ സിംബാബ്‌വെയില്‍ ലോക്ക്ഡൌണിലാണ്.

You might also like
Comments
Loading...