ദമ്പതികൾക്കായുള്ള സെമിനാറും പ്രശ്നോത്തരിയും സംഘടിപ്പിക്കുന്നു.

0 678

ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്.

ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺെലൈൻ സെമിനാർ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ ഓൺലൈൻ സെമിനാറിൽ ഭാര്യാ ഭർത്താക്കന്മാർക്കു പ്രായോഗീക ജീവിതത്തിൽ തങ്ങളുടെ സ്നേഹ ബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് സവിസ്തരം ചർച്ചചെയ്യുന്നു.

വ്യക്തിത്വത്തിനുള്ളിലെ മറഞ്ഞിരിക്കുന്ന വ്യക്തി, ആശയ വിനിമയ മാർഗങ്ങൾ, പ്രശ്നപരിഹാരങ്ങൾ, പരസ്പര ബന്ധത്തിലുള്ള ദൃഡത, മുതലായ വിഷയങ്ങളെ ആസ്പദമാക്കി വൈവാഹീക കൗൺസിലിംഗ് രംഗത്ത് നിരവധി വർഷങ്ങളിലെ അനുഭവ സമ്പത്തും, പഠന സമ്പുഷ്ടതയും പരിശീലനവും ഉള്ള വ്യക്തികൾ ക്ലാസുകൾക്ക് നേത്യത്വം നൽകും .

ലോക പ്രശസ്തനും, സുപ്രസിദ്ധ വാഗ്മിയുമായ പ്രൊഫസർ ആനന്ദ് പിള്ളൈ, ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോക്ടർ തോംസൺ കെ .മാത്യു, ഹാർവാർഡ് മെഡിക്കൽ സ്കൂൾ അദ്ധ്യാപകൻ ഡോക്ടർ തോമസ് ഇടിക്കുള, ബെയ്ലർസ്കോട്ട് അഡ്വന്റ് ഹെൽത്ത് സിസ്റ്റം കേസ് മാനേജർ ഡോക്ടർ ലെസ്ലി വർഗീസ് മുതലായവർ പഠന ക്ലാസുകൾ നയിക്കും.

ജൂലി വർഗീസ്, ജസ്റ്റസ് റ്റോസ് , മിറിയം തോമസ് എന്നിവർ നേതൃത്വം നൽകുന്ന പ്രൈസ് ആൻഡ് വർഷിപ്പും സമ്മേളനത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺെലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

Date & Time: Saturday July 4th, 2020: USA: 10AM -12 PM EST | UK: 3-5PM GMT | KUWAIT: 5-7PM | DUBAI: 6-8PM | INDIA: 7:30PM – 9:30PM.

Online registration is required at: https://tinyurl.com/agapepartnerswebinar

You might also like
Comments
Loading...