മലാവി രാജ്യത്തിൻ്റെ പ്രസിഡൻ്റായി പെന്തക്കോസ്ത് പാസ്റ്ററായ റവ.ലാസറസ് ചകവാര സത്യപ്രതിജ്ഞ ചെയ്തു.

0 1,757

മലാവി: ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ മലാവി എന്ന രാജ്യയത്തിൻ്റെ പ്രസിഡന്റ് പദവിയിലേക്ക് റവ.ലാസറസ് ചകവാര എന്ന പെന്തക്കോസ്തുകാരനായ പാസ്‌റ്റർ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. ഡോ.ലാസറസ് ചകവാര, മലാവിയുടെ മുൻ അസംബ്ലി ഓഫ് ഗോഡ് ജനറൽ സുപ്പീരിന്റെണ്ടെന്റ് (1989 – 2013 ) കൂടിയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് പീറ്റർ മുത്താരികയെ 59 % വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് ഈ സ്ഥാനം നേടിയത്. ഡോ.ലാസറസ് ചകവാര വേദശാസ്ത്ര ബിരുദധാരിയും മുൻ സെമിനാരി അധ്യാപകൻ കൂടിയാണ്. മലാവിയിലെ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് പ്രത്യേകിച്ചു അസംബ്ലീസ് ഓഫ് സഭയുടെ വളർച്ചക്ക് ശക്തമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. ലാസറസ്.

You might also like
Comments
Loading...