ഈ സമയത്ത് ഉപവാസവും പ്രാര്‍ത്ഥനയും അത്യാവശ്യം: യു‌.എസ് വൈസ് പ്രസിഡന്‍റ്

0 1,358

ടെക്സാസ്: ആഗോളതലത്തിൽ വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ലോകത്തിനും അത് പോലെ തന്നെ രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും നാം ശീലിക്കണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള പ്രഥമ ബാപ്റ്റിസ്റ്റ് ദേവാലയമായ മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാരം പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് പെന്‍സ് തുറന്നു പറഞ്ഞു. എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അടക്കമുള്ള പ്രമുഖരുടെ പ്രശസ്തമായ വാക്യങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പെന്‍സിന്റെ സന്ദേശം. അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വരും തലമുറക്ക് വേണ്ടി ഒരു നല്ല രാഷ്ട്രത്തെ പടുത്തുയര്‍ത്തുമെന്ന് പെന്‍സ് പ്രസ്താവിച്ചു അതിനോടൊപ്പം ഫിലിപ്പ്യർ 4 : 6, 7 വാക്യങ്ങളാണ് അദ്ദേഹം ഉദ്ധരിച്ചത്.

You might also like
Comments
Loading...