ഇറാൻ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് സ്ഫോ​ട​നം; 19 പേ​ർ കൊല്ലപ്പെട്ടു.

0 1,009

ടെഹ്‌റാൻ : ഇറാൻ തലസ്ഥാനം, ടെ​ഹ്റാ​നി​ലെ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് തുടർന്നുണ്ടായ സ്ഫോ​ട​നത്തിൽ 19 പേ​ർ കൊല്ലപ്പെട്ടു. സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്രസ്താവിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ഇ​റാ​ൻ സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തിട്ടുണ്ട്. സ്ഫോടന ശേഷം, മ​ണി​ക്കൂ​റു​ക​ൾ​ക്കുളിൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

You might also like
Comments
Loading...