ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും, ചൈനയും ബ്ലോക്ക് ചെയ്തു.
ബെയ്‌ജിങ്: ഇന്ത്യയിൽ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും തിരിച്ചു നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന തിരിച്ചു പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. അതെ സമയം വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.