പാസ്റ്റർ ജെസ്‌വിൻ മാത്യുസ് ഓസ്‌ട്രേലിയൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്റർ കോർഡിനേറ്ററായി

0 2,267


ഓസ്‌ട്രേലിയ :ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ ചാപ്റ്റർ ഉദ്ഘാടനം 2020 ജൂൺ 19 ന് ബ്രിസ്‌ബെയ്‌നിൽ വച്ച് നടന്നു. ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയൻ നാഷണൽ ഓവർസിയർ ബിഷപ് വാൾട്ടർ അൽവാറസ് ദൈവവചനം പറഞ്ഞ് സമർപ്പണ ശുശ്രുഷ നടത്തി. zoom , facebookl ive എന്നീ മാധ്യമങ്ങളിലൂടെ അനേകർ ശുശ്രുഷയ്ക്ക് സാക്ഷ്യം വഹിച്ചു . പാസ്റ്റർ സി സി തോമസ് {മുളക്കുഴ ) പാസ്റ്റർ ജോ കുര്യൻ (ഇംഗ്ലണ്ട് ), പാസ്റ്റർ രാജു തോമസ് (പഞ്ചാബ് ) പാസ്റ്റർ എം കുഞ്ഞപ്പി (കർണ്ണാടക ) പാസ്റ്റർ കെ സി സണ്ണിക്കുട്ടി (പാക്കിൽ ) പാസ്റ്റർ ബെന്നിസൺ മത്തായി (മുംബൈ ) പാസ്റ്റർ ബെന്നി കെ ജോൺ (കൽക്കട്ട ) പാസ്റ്റർ റോയി സാമുവേൽ (മെൽബൺ) പാസ്റ്റർ റോയി വാഴമുട്ടം തുടങ്ങിയവർ ആശംസകൾ അറിയിച്ചു . കൊച്ചുമോൻ അടൂർ കുടുംബം (സ്പിരിച്വൽ വേവ്സ് ) ഗാനങ്ങൾക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർ എബ്രഹാം വർഗ്ഗീസ് സങ്കിർത്തനം വായിച്ചു പാസ്റ്റർ വി ടി എബ്രഹാം ( കോഴിക്കോട്) പാസ്റ്റർ ബോസ് എം വർഗ്ഗിസ് (ബഹ്‌റൈൻ ) പാസ്റ്റർ പ്രകാശ് ജേക്കബ്, പാസ്റ്റർ സാജൻ കുരുവിള (ഓസ്‌ട്രേലിയ) എന്നിവർ പ്രാർത്ഥിച്ചു . പാസ്റ്റർ ജെസ്‌വിൻ മാത്യസിന് ലഭിച്ച നിയോഗത്തിലൂടെ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ കുടിയേറി പാർക്കുന്നവരുടെ ഇടയിൽ ദൈവസഭയുടെ പ്രവർത്തനം നടത്തുവാൻ കർത്താവിൽ ആശ്രയിക്കുന്നു . വ്യക്തികളെയും സഭകളെയും കുടുംബങ്ങളെയും ഈ കൂട്ടായ്മയിൽ കൊണ്ടുവരിക, പുതുയ പ്രവർത്തനങ്ങൾ ആരംഭിക്കുക , സഭകളെ ഈ കുട്ടായ്മയിലേയ്ക് സ്വീകരിക്കുക, ശുശ്രുഷകന്മാർക്ക് അംഗീകാരപത്രം കൊടുക്കുക, കോൺഫ്രൻസുകൾ നടത്തുക തുടങ്ങിയ ദൈവസഭാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് കേരള സ്റേറ് മുൻ അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ പി ജി മാത്യുസിന്റെ മകനാണ് . ദൈവസഭയുടെ ആദ്യകാല ശുശ്രുഷകനായിരുന്ന പാസ്റ്റർ എം ടി മാത്യവിന്റെ കൊച്ചുമകനാണ് . ഭാര്യ സിജിയോടോത്ത് ഇവർ കുടുംബമായി 2007 മുതൽ ബ്രിസ്‌ബെയ്‌നിൽ താമസിച്ച് ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി ശുശ്രുഷ ചെയ്യുന്നു.

You might also like
Comments
Loading...