കോവിഡ് ബാധിച്ചവർക്ക് ആദരവുമായി ബ്രസീലിലെ ” ക്രൈസ്റ്റ് ദി റെഡീമര്‍ ” വീണ്ടും പ്രകാശിച്ചു

0 790

റിയോ ഡി ജെനീറോ: കോവിഡ് മൂലം ലോകമെമ്പാടുമായി മരണപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം വീണ്ടും ദീപാലങ്കാരങ്ങളാല്‍ ആദരവ് അർപ്പിച്ചു. ജൂലൈ ഒന്നിനാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ബ്രസീലിലെ കാരിത്താസ് ബ്രസീലുമാണ്‌ ഇത് ഒരുക്കിയത്. വിവിധ വര്‍ണ്ണത്തിലും നിറങ്ങളിലും മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിന് മുന്‍പ്, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരും, നേഴ്സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവരോടുള്ള ആദരവ് സൂചിപ്പിച്ചുകൊണ്ട് ഈസ്റ്റര്‍ ദിനത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകളുടെ യൂണിഫോമായ വെളുത്ത കോട്ടും, ആരോഗ്യ പരിപാലന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളും ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പ്രതിഫലിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രണ്ടാമത്തെ രാഷ്ട്രം ബ്രസീലാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് 14 ലക്ഷത്തോളം പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 61,884 പേര്‍ മരണമടഞ്ഞു.
അതെ സമയം, കൊറോണ ബാധിച്ചവരുടെ ക​ണ​ക്കി​ൽ റ​ഷ്യ​യേ​യും പിന്തള്ളി ഇ​ന്ത്യയിൽ കൂടുന്നു. കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​കു​കയാണ്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റ​ഷ്യ​യും പി​ന്ത​ള്ളി ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തതാണ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷം കവിഞ്ഞു. ഇ​ന്ത്യ നി​ല​വി​ൽ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പിന്നിലാണ്. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റി​ക്കോ​ർ​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 25,000 കേ​സു​ക​ൾ. ആ​ദ്യ കേ​സ് ജ​നു​വ​രി അ​വ​സാ​നം ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ർ​ധ​ന​വാ​ണി​ത്.

You might also like
Comments
Loading...