ഫ്ലോറിഡയില്‍, ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി കത്തിക്കാൻ ശ്രമം

0 1,262

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ സ്റ്റേറ്റിൽ, പ്രഭാത പ്രാർത്ഥനക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിൽ ദേവാലയത്തിനുള്ളിലേക്ക് വാഹനമോടിച്ചു കയറ്റി അക്രമിക്കാൻ ശ്രമം. ഫ്ലോറിഡയിലെ ഒക്കാലയില്‍ 6455 എസ്.ഡബ്ലിയു സ്റ്റേറ്റ് റോഡ്‌ 200ല്‍ സ്ഥിതി ചെയ്യുന്ന ‘ക്വീന്‍ ഓഫ് പീസ്‌’ ദേവാലയത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദേവാലയത്തിനുള്ളിലേക്ക് വാന്‍ ഇടിപ്പിച്ചു കയറ്റിയ യുവാവ് തീകൊളുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. സ്റ്റീവന്‍ എന്ന യുവാവ് തീകൊളുത്തുവാന്‍ ശ്രമിച്ചതെന്ന് മാരിയോണ്‍ കൗണ്ടി പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ശേഷം തന്റെ വാഹനത്തില്‍ കുതിച്ചു പാഞ്ഞ യുവാവിനെ ഏറെ ദൂരം പിന്തുടര്‍ന്നതിന് ശേഷമാണ് അമേരിക്കൻ പോലീസ് സേന കീഴടക്കിയത്.

You might also like
Comments
Loading...