ബ്ലാക്ക് ലൈവ്സ് മാറ്ററിന് വേണ്ടിയല്ല, ദൈവത്തിന് മുന്‍പിൽ മാത്രമേ മുട്ടുമടക്കൂ: രാജ്യാന്തര ബേസ്ബോൾ താരം

0 1,212

ന്യുയോർക്ക് : ബ്ലാക്ക് ലൈവ്സ് മാറ്ററിന് വേണ്ടി മുട്ടുകുത്തില്ലെന്നും, താൻ സേവിക്കുന്ന ദൈവമുൻപാകെ മാത്രമേ തന്റെ മുഴങ്കാല് മടക്കു എന്ന് അമേരിക്കൻ പ്രശസ്ത ബേസ് ബോൾ താരം സാം കൂൺറോഡ് പ്രസ്താവിച്ചു. സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെ താരമായ കൂൺറോഡ്, മേജർ ലീഗ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ, ഈ പ്രസ്താവനോയൊടെ തന്റെ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് സാൻ ഫ്രാന്‍സിസ്കോ ജയന്‍റ്സിന്റെയും, എതിർ ടീമായ ലോസ് ആഞ്ചലസ് ഡോഡ്ജേർസിന്റെയും കളിക്കാർ ബ്ലാക്ക് ലൈവ്സ് മാറ്ററിനോടുള്ള ആദരസൂചകമായി മുട്ടുകുത്തി നിന്നിരുന്നു. മേജർ ലീഗ് ബേസ്ബോൾ സംഘടന നൽകിയ കറുത്ത റിബണും കളിക്കാർ കയ്യിൽ പിടിച്ചു. എന്നാൽ സാം കൂൺറോഡ് മുട്ടുകുത്താൻ തയ്യാറായില്ല. ഒരു ക്രൈസ്തവനായ താൻ ദൈവത്തിന് മുന്‍പില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്‍പില്‍ മുട്ടുകുത്തില്ലെന്ന് മത്സരത്തിന് ശേഷമാണ് സാം കൂൺറോഡ് വെളിപ്പെടുത്തിയതെന്ന് ടി.എം.ഇ.സഡ് സ്പോർട്സ് മാസിക റിപ്പോർട്ട് ചെയ്തു. മുട്ടുകുത്തി നിന്ന താരങ്ങളോട് തനിക്ക് യാതൊരു തരത്തിലുമുള്ള വിരോധമില്ലെന്നും, തനിക്കും അതേ ബഹുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും സാം കൂൺറോഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലാണ് അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധ മറവില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടിപ്പിച്ചത്. പ്രതിഷേധത്തിന്റെ പേരില്‍ പോര്‍ട്ട്‌ലാന്‍ഡ് പ്രദേശത്ത് ഫെഡറല്‍ കോര്‍ട്ട്ഹൗസിന് മുന്നില്‍ പ്രക്ഷോഭകര്‍ ബൈബിള്‍ പരസ്യമായി കത്തിച്ചെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഫെഡറല്‍ കോര്‍ട്ട്ഹൗസിന്റെ മുന്നിലുള്ള തെരുവില്‍ തടിച്ചുകൂടിയ ഒരു സംഘം ആളുകള്‍ തീകത്തിച്ച് അതിലേക്ക് ബൈബിളുകളും അമേരിക്കന്‍ പതാകയും എറിയുകയായിരുന്നു. യു‌.എസ് പ്രസിഡന്റിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും നടപടിയെ അപലപിച്ചിട്ടുണ്ട്.

You might also like
Comments
Loading...