വിദേശ ക്രൈസ്തവരെ തുർക്കിയിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുന്നു

0 1,364

ഇസ്താംബൂള്‍: പെന്തകോസ്ത് വിശ്വാസികൾ ഉൾപ്പെടെ വിദേശികളായ ക്രൈസ്തവരെ രാജ്യത്തിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങി തുർക്കി ഭരണകൂടം. രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി തുര്‍ക്കി ഭരണകൂടത്തിന്റെ ഈ നീക്കങ്ങളെ തുടര്‍ന്ന് കാലങ്ങളായി രാജ്യത്ത് നികുതി നൽകി സ്വന്ത വീടും കുടുംബവുമായി പാർക്കുന്ന വിദേശ പെന്തെകൊസ്ഥ് വിശ്വാസികളെ തുര്‍ക്കി രാജ്യത്ത് നിന്ന് പുറത്ത് പോകാനും വിദേശത്തുള്ള വർക്ക് രാജ്യത്തേക്ക് തിരികെ വരുവാനോ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രമുഖ മനുഷ്യവകാശ സംഘടനയായ മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ (എം.ഇ.സി) അധികൃതർ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സേവനം ചെയ്തുവരുന്ന ഏതാണ്ട് മുപ്പതിലധികം വിദേശ ക്രൈസ്തവര്‍ക്ക് ഇത്തരത്തിലുള്ള നിരോധനങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷതിലേറെയായി തുര്‍ക്കിയില്‍ താമസിച്ചു വരുന്ന കാര്‍ലോസ് മാഡ്രിഗാല്‍ എന്ന ഇസ്താംബൂള്‍ പ്രൊട്ടസ്റ്റന്റ് ഫൌണ്ടേഷന്റെ (ഐ.പി.സി.എഫ്) നേതാവായ അദ്ദേഹത്തിന് ഈ വിലക്ക്, ഭരണകുടം ഏര്‍പ്പെടുത്തിയതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. പാസ്പോര്‍ട്ടില്‍ തുര്‍ക്കി രാജ്യം വിട്ടാല്‍ വീണ്ടും തിരികെ വരുന്നത് തടഞ്ഞുകൊണ്ട് സീല്‍ ചെയ്തിരിക്കുന്ന വിവരം ഈ അടുത്തകാലത്താണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. തുര്‍ക്കിയിലെ വചനപ്രഘോഷകന്റെ ഭാര്യയും മൂന്ന്‍ കുട്ടികളുടെ അമ്മയുമായ അന്ന സുബാസിഗുല്ലര്‍ എന്ന അമേരിക്കന്‍ സ്വദേശിനിയുടെ ഫാമിലി വിസ നിരോധിച്ച കാര്യം ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24ന് തന്റെ കുടുംബത്തോടൊപ്പം ഇസ്താംബൂളിന് പുറത്തുപോകുവാന്‍ തയ്യാറെടുത്തിരുന്ന മറ്റൊരു അമേരിക്കന്‍ വചനപ്രഘോഷകനും തിരികെ വരുവാന്‍ കഴിയില്ലെന്നറിഞ്ഞതോടെ തന്റെ യാത്ര റദ്ദാക്കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിച്ചു വന്നിരുന്ന ഹാന്‍സ് ജുര്‍ഗന്‍ ലൌവാന്‍ എന്ന ജര്‍മ്മന്‍ സ്വദേശിയുടെ റെസിഡന്‍സ് വിസ പുതുക്കുന്നതിനുള്ള അപേക്ഷയും തള്ളികളഞ്ഞിരുന്നു. വിദേശികളായ പെന്തെകൊസ്ഥ്- പ്രൊട്ടസ്റ്റന്റ് സുവിശേഷകർക്ക് തുര്‍ക്കിയില്‍ കഴിയുന്നത് ഓരോ ദിവസവും ദുസഹമായി കൊണ്ടിരിക്കുകയാണെന്ന്‍ ഐ.പി.സി.എഫും സ്ഥിരീകരിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...