ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു; പ്രതിയുടെ പക്ഷം നിന്ന് പാകിസ്ഥാൻ ഹൈകോടതി.
കറാച്ചി: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തുടർന്ന് അവളെ നിർബന്ധിച്ച മതംമാറ്റി വിവാഹം കഴിക്കുകയും ചെയ്ത പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് ലാഹോർ ഹൈകോടതിയും. മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
സംഭവതിന് ആസ്പദമായ കഥ നടക്കുന്നത് ഓഗസ്റ്റ് മാസം നാലാം തീയതിയാണ്. മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം വിശ്വാസിക്ക് അനുകൂല വിധിയുമായി കോടതിയുടെ രംഗപ്രവേശനം. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധി.കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ് നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും വിവാഹം ചെയ്തുവെന്നുമാണ് നാകാഷ് ഉയര്‍ത്തിയ അവകാശവാദം. മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന ആധികാരികമായ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാകാഷിനും, കൂട്ടുകാര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്യുകയും പിന്നിട് പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ വിടുകയായിരിന്നു. എന്നാല്‍ ഈ വിധിയെ റദ്ദാക്കി, മരിയയെ നാകാഷിനൊപ്പം വിടുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിക്കുകയായിരിന്നു.