ചരിത്രപരമായ കരാറിലേര്‍പ്പെട്ട് ഇസ്രയേലും യുഎഇയും.

0 1,569

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി.

സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന്​ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിർത്താൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.

ഏറെ നാൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് കരാറിലേർപ്പെട്ടത്. ട്രപും അബുദാബി കിരീടവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ് ചർച്ചയിലേർപ്പെട്ടത്. ഫോണിലൂടെയാണ് കരാർ നടപടികൾ നടത്തിയത്.
‘ഇന്ന് വലിയ മുന്നേറ്റം! ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടു’ ട്രംപ് ട്വീറ്റ് ചെയ്തു.
‘പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചർച്ചയിൽ ഇസ്രയേൽ, പലസ്തീൻ പ്രദേശങ്ങൾ കൂടുതൽ പിടിച്ചെടുക്കുന്നത് തടയാൻ ധാരണയിലെത്തി. യുഎഇയും ഇസ്രായേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കാനും സമ്മതിച്ചു’ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്ററിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളുമായും അടുത്ത ആഴ്ച ഇത്തരത്തിൽ കരാറുണ്ടാകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് അസാധ്യമാണെന്ന് എല്ലാവരും പറഞ്ഞു, 49 വർഷത്തിനുശേഷം ഇസ്രയേലും യുഎഇയും തങ്ങളുടെ നയതന്ത്ര ബന്ധം പൂർണ്ണമായും സാധാരണമാക്കും. അവർ എംബസികളെയും അംബാസഡർമാരെയും കൈമാറ്റം ചെയ്യുകയും അതിർത്തിയിലുടനീളം സഹകരണം ആരംഭിക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

You might also like
Comments
Loading...