തിന്മയുടെ ഈ കാലത്തെ ദൈവം നന്മയാക്കി മാറ്റും: പാസ്റ്റർ ഡേവിഡ് യോംഗി ചോ.

0 2,672

സിയോൾ: ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വലിയ സഭകളിൽ ഒന്നാണ് സൗത്ത് കൊറിയയിലെ യോയിഡോ ഫുള്‍ഗോസ്പല്‍ ദൈവസഭ. അവയുടെ സ്ഥാപകനും ഇപ്പോള്‍ പാസ്റ്റര്‍ എമിരറ്റസും ആയ പാസ്റ്റര്‍ ഡേവിഡ് യോംഗി ചോയും സഭയുടെ ഇപ്പോഴത്തെ സീനിയര്‍ ശുശ്രൂഷകന്‍ ആയ പാസ്റ്റര്‍ ലീ യങ് ഹൂനും ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവര്‍ ഇരുവരും ചേര്‍ന്ന് കൊറിയ ടൈംസ് പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖമാണ് ലോകത്തിന്റെ ശ്രദ്ധ. സഭയുടെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭാ കെട്ടിടങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ദീര്‍ഘനാളത്തേക്ക് അടച്ചിടേണ്ടി വന്നത്. വരും ദിവസങ്ങളില്‍ നടക്കുവാനിരുന്ന എല്ലാ ഇന്റര്‍നാഷണല്‍ മീറ്റിംഗിഗുകൾ ഉൾപ്പടെ ഒട്ടേറെ യോഗങ്ങൾ മാറ്റിവെച്ചു.
ഈ സമയത്തും നമ്മള്‍ പ്രതീക്ഷയോടെ നമ്മുടെ സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം കൊറോണ വൈറസിന്റെ ഇരുണ്ട രാത്രി പെട്ടെന്ന് അവസാനിക്കുകയും എത്രയുംവേഗം സൂര്യന്‍ ഉദിക്കുകയും ചെയ്യും ചോയും ലീയുമായി അഭിമുഖത്തിൽ പറഞ്ഞു. പത്ത് വര്‍ഷം മുന്‍പാണ് ഈ മഹാമാരി വന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഞങ്ങളുടെ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക് ഡൗണ്‍ മൂലം അതാതു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത് കുടുങ്ങിപ്പോയ ഞങ്ങളുടെ മിഷനറിമാരെ കുറിച്ചാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പരിഗണന. അവരെ ഏതു നിലയിലെങ്കിലും സഹായിക്കുവാന്‍ വഴികള്‍ തേടുകയാണ് ഞങ്ങളിപ്പോള്‍.
ഏറ്റവുമധികം കൊറോണ ബാധിക്കപ്പെട്ട നഗരമായ ഡിയാഗോയില്‍ മാര്‍ച്ച് 3ന് എട്ടുലക്ഷത്തിഇരുപതിനായിരം ഡോളര്‍ കൊടുത്തു. സഭാ ഹോളുകളുടെ വാടക കൊടുക്കുവാന്‍ കഷ്ടപ്പെടുന്ന ഏകദേശം രണ്ടായിരം സഭകള്‍ക്കായി 1.2 മില്യണ്‍ ഡോളര്‍ കൊടുത്തു സഹായിച്ചു. കോവിഡ് എന്ന മഹാമാരിക്ക് മുന്‍പ് തന്നെ അങ്ങനെ കഷ്ടപ്പെടുന്ന ധാരാളം സഭകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ നില കൂടുതല്‍ വഷളായി. ഈ സാഹചര്യത്തില്‍ എല്ലാം വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും സഭകള്‍ക്ക് യോങ്കിചോയ്യും ലീയും ചേർന്ന് നേതൃത്വം നൽകിവരുന്നു. പതിനാലാം നൂറ്റാണ്ടില്‍ പ്ലേഗ് യൂറോപ്പിലെ മൂന്നിലൊന്ന് ജനതയെ കൊന്നൊടുക്കിയപ്പോള്‍ ദൈവം എവിടെയാണെന്ന് ജനം ചോദിച്ചു. എന്നാല്‍ പ്ലേഗിനെ അതിജീവിച്ച യൂറോപ്പ് കൂടുതല്‍ ശക്തമായി ഇന്നും നിലകൊള്ളുന്നു.
നമ്മുടെ ബുദ്ധിക്കു അതീതമായ കാര്യങ്ങളെ ചിലപ്പോള്‍ ദൈവം അനുവദിക്കുന്നു. അപ്പോഴും ദൈവത്തില്‍ ആശ്രയം വയ്ക്കുകയും, നമുക്ക് തിന്മ എന്ന് തോന്നുന്ന കാര്യങ്ങളെ ദൈവം നന്മ ആക്കി മാറ്റും എന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന് പ്രിയ കർതൃദാസൻ പ്രസ്താവിച്ചു.

You might also like
Comments
Loading...