കോ​വി​ഡി​ന്‍റെ തിരിച്ചുവരവ്; ന്യൂ​സി​ല​ൻ​ഡി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെച്ചു.

0 1,304

വെ​ല്ലിം​ഗ്ട​ൺ: കോ​വി​ഡിന്റെ രണ്ടാം വരവിൽ പതറി ന്യൂസീലൻഡ്. കേ​സു​ക​ള്‍ വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് ഉൾപ്പടെ പ്രധാനപെട്ട എല്ലാ കാര്യങ്ങളും മാ​റ്റി വ​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍ പ്രസ്താവിച്ചു. സെ​പ്റ്റം​ബ​ര്‍ 19നാ​ണ് ന്യൂ​സി​ല​ൻ​ഡി​ല്‍ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നി​രു​ന്ന​ത്. എന്നാൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം ഒ​ക്ടോ​ബ​ര്‍ 17നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ നിലവിൽ ഇപ്പോൾ മന്ത്രിസഭ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാജ്യത്ത്, പ്രധാനമായും ഓക്ക്ലാൻഡിൽ ക​ഴി​ഞ്ഞ ദി​വ​സങ്ങളിൽ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വോ​ട്ടെ​ടു​പ്പ് മാ​റ്റിവ​യ്ക്കു​വാ​ന്‍ പ്രമുഖ രാ​ഷ്ട്രീ​യ എ​തി​ർ-സ​ഖ്യ​ ക​ക്ഷി​ക​ളു​ടെ​ സ​മ്മ​ര്‍​ദ്ദം പ്ര​ധാ​ന​മ​ന്ത്രിക്ക് ഏറ്റിരുന്നു. ഏകദേശം നൂറ്റിഇരുപത് ദി​വ​സ​ത്തോ​ളം രാജ്യത്ത് നേരിട്ടോ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗം പ​ക​ര്‍​ച്ച, ഒരൊറ്റ കേസ് പോലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിലായിരുന്നു. എന്നാൽ, ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ പാ​ര്‍​ട്ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തിവ​ച്ചി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അതേസമയം, ഇന്ത്യയിൽ അരലക്ഷം കടന്ന് കൊവിഡ് മരണങ്ങൾ. ആകെ 50,921 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 6,76,900 ആയി. രോഗമുക്തരുടെ എണ്ണം 19 ലക്ഷം കടന്നത് രാജ്യത്തെ ആശ്വാസമേകുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 1,919,842 ആണ്.24 മണിക്കൂറിനിടെ 57,881 പോസിറ്റീവ് കേസുകളും 941 മരണവും റിപ്പോർട്ട് ചെയ്തു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ് തുടരുന്നത്. 1.92 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. കൊവിഡ് പരിശോധകൾ മൂന്ന് കോടി കടന്നുവെന്ന് ഐസിഎംആർ അറിയിച്ചു. ആകെ 3,00,41,400 സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 731,697 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ അറിയിച്ചു. രോഗമുക്തി നിരക്ക് 72.51 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 57,584 പേർ രോഗമുക്തരായി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...