ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിൻ്റെ ആരംഭം

0 6,057

1886 ആഗസ്റ്റ് 19ന് അമേരിക്കയിലെ ടെന്നസിയിൽ മൺറോ കൗണ്ടിയിൽ ആത്മീയരായ എട്ടുപേർചേർന്ന് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പലിൻ്റെ ആദി രൂപമായ “ക്രിസ്ത്യൻ യൂണിയൻ” രൂപീകരിക്കപ്പെട്ടു -നോർത്ത് കരോലിന ജോർജ്ജിയ പ്രദേശങ്ങളിലുള്ള യൂണിക്കോയ് പർവ്വതനിരകളിലെ സാധാരണക്കാരായ കർഷകർക്കിടയിൽ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ ഉണ്ടായ ആത്മീയ ഉണർവിൻ്റെ ഭാഗമായിരുന്നു ഈ പ്രസ്ഥാനം..

റവ.റിച്ചാർഡ് ജി.സ്പർലിംഗ് തൻറെ സഭയിലെ ഉണർവ്വിനായി വാഞ്ചിക്കുന്ന 7 പേരെ കണ്ടെത്തി 1886 ആഗസ്റ്റ് 19ന് അവർ ഒന്നിച്ചുകൂടി പ്രാർത്‌ഥിക്കുകയും അവർ ചേർന്ന് “ക്രിസ്ത്യൻ യൂണിയൻ” എന്ന പുതിയ സമുഹം രൂപികരിക്കുകയും ചെയ്തു. പർവ്വതത്തിലും താഴ്വരയിലും ആത്മീയ സന്ദേശങ്ങൾ അറിയിച്ചു. അതേവർഷം റവ.റിച്ചാർഡ് മരണമടഞ്ഞു. ഇതിനകം പുത്രൻ റവ.റിച്ചാർഡ് ഓർഡിനേഷൻ ലഭിച്ച് ശുശ്രൂഷ ആരംഭിച്ചിരുന്നു. അദ്ദേഹം 1892-ൽ വില്യം എഫ്.ബ്രയാൻസ് എന്ന ഡീക്കനെ പരിചയപ്പെട്ടു. ഈ സൌഹൃദം ഒന്നിച്ചുള്ള പ്രവർത്തനമായി മാറി.1895 ആയപ്പോഴേക്ക് ഇവരുടെ പ്രവർത്തനങ്ങളിലൂടെ ഈ മേഖലയിൽ വിശുദ്ധ ജീവിത്തിതൻറെ ഉപദേശങ്ങൾക്ക് വ്യാപക അംഗീകാരം ലഭിക്കത്ത ശക്തമായ ഉണർവ്വുണ്ടായി. ചെറോക്കി കൌണ്ടിയിൽ നടന്ന ഈ ഉണർവ്വ് മൂലം ഉടലെടുത്ത സഭകൾക്കെതിരെ പ്രദേശികമായ ചില അക്രമി സംഘങ്ങൾ ആക്രമണം അഴിച്ചുവിട്ടു. ഈ സാഹചര്യത്തിൽ സഭകൾക്ക് ഒരു സംഘടനാ ചട്ടക്കൂട് വേണമെന്ന ചിന്ത നേതാക്കളിൽ ഉടലെടുത്തു. അങ്ങനെ വില്യം ബ്രയാൻറെ ഭവനത്തിൽ നടന്ന ആലോചനായോഗം “ഹോളിനസ് ചർച്ച്” എന്ന പേർ സ്വീകരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

1903-ൽ റവ. എ.ജെ.ടോം ലിൻസൻ, എം.എസ്.ലമൺസ എന്നിവർ സഭയോട് ചേർന്ന് ശുശ്രൂഷകരായി. 1906-ൽ സഭയുടെ പ്രഥമ ജനറൽ അസംബ്ളി നോർത്ത് കരോലിനയിൽ നടന്നു. 21 പേരാണ് ആ അസംബ്ളിയിൽ പങ്കെടുത്തത്. ഇവരെയാണ് ചർച്ച് ഓഫ് ഗോഡ് ഫിൽഗ്രിം ഫാദേർസ് എന്നു വിളിക്കുന്നത്. 1907 ലെ ജനറൽ അസംബ്ളി സഭയ്ക്ക് ചർച്ച് ഓഫ് ഗോഡ് എന്ന പേര് നൽകി. പ്രഥമ ജനറൽ ഓവർസിയറായി എ.ജെ.ടോം ലിൻസനെ തിരഞ്ഞെടുക്കുകയും ചെയ്തു. സഭയുടെ ആസ്ഥാനം ടെന്നസിയിലെ ക്ളീവ് ലാൻഡിലേക്ക് മാറ്റി.

അമേരിക്കയിൽ അസൂസ സ്ട്രീറ്റ് ഉണർവ്വിനെ തുടർന്നു പെന്തെക്കോസ്തു ആശയങ്ങൾക്ക് വ്യാപക പ്രചാരം ലഭിച്ച കാലഘട്ടത്തിൽ ചർച്ച് ഓഫ് ഗോഡും ശക്തമായി വേരുറപ്പിച്ചു വളർച്ച പ്രാപിച്ചു. 1909 മുതൽ അമേരിക്കയ്ക്ക് പുറത്ത് സഭകൾ സ്ഥാപിക്കുക എന്ന ദർശനത്തോടെ മിഷണറിമാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കപ്പെട്ടു. 1926 മുതൽ മിഷൻസ് ബോർഡ് രൂപീകരിച്ചു ഈ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. 1936-ൽ ഫോറിൻ മിഷൻസ് രൂപീകരിക്കപ്പെട്ടത് അമേരിക്കയ്ക്ക് പുറത്ത് അനേക രാജ്യങ്ങളിൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപിക്കപ്പെടുവാൻ ഇടയായി.

1936-ൽ ചർച്ച് ഓഫ് ഗോഡിൻറെ മിഷണറിയായ റവ.ഇൻഗ്രാം തൻറെ ആറുമാസം നീണ്ട ഗോൾഡൻ ടൂർ എന്ന സുവിശേഷയാത്രയ്ക്കിടയിൽ ഊട്ടിയിൽ എത്തി. ഇതേ സമയത്ത് ഊട്ടിയിൽ വേനൽക്കാല സന്ദർശനത്തിനെത്തിയ റവ.ആർ.എഫ്.കുക്കിനെ ജോൺ മനോഹ എന്ന സുവിശേഷകൻ കൂടിയായ ഒരു കച്ചവടക്കാരൻ ഇൻഗ്രാമുമായി പരിചയപ്പെടുത്തി. അന്നുവരെ ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് റവ.കുക്കിന് അറിവില്ലായിരുന്നു. സംസാരത്തിൽ നിന്ന് താൻ പിന്തുടരുന്ന അതേ വിശ്വാസമാണ് ചർച്ച് ഓഫ് ഗോഡിൻറേത് എന്നും ഈ കൂടിക്കാഴ്ച ഒരു ദൈവീക പദ്ധതിയാണ് എന്നും റവ.കുക്ക് തിരിച്ചറിഞ്ഞു. കുക്കിൻറെ ക്ഷണപ്രകാരം റവ.ഇൻഗ്രാം മുളക്കുഴയിലെത്തി. സഭ പ്രതിപുരുഷന്മാരും നേതാക്കളും ഇൻഗ്രാമുമായി ചർച്ചകൾ നടത്തി. ഒടുവിൽ 63 സഭകളുമായി മലങ്കരപൂർണ്ണ സുവിശേഷസഭ എന്ന പ്രസ്ഥാനം ക്ളീവ് ലാൻഡ് ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ഭാഗമായി മാറി. ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ സഭ അറിയപ്പെടുന്നു. സഭയുടെ പ്രഥമ മിഷണറി ഓവർസീയർ ആയി റവ.ആർ.എഫ്.കുക്കും പ്രഥമ ഫീൽഡ് സെക്രട്ടറിയായി പാസ്റ്റർ ടി.എം.വർഗ്ഗീസും നിയമിതരായി

You might also like
Comments
Loading...