മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അലന്‍ അറിയിച്ചത് . മികച്ച സാങ്കേതികവിദഗ്ധനും മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. രണ്ടു പ്രഫഷനല്‍ ഫുട്ബോള്‍ ടീമുകളുടെ ഉടമയാണ്. കളികൂട്ടുകാരനായ ബില്‍ ഗേറ്റ്സിനൊപ്പം ചേര്‍ന്ന് 1975 ആണ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോളിന്റെ വിയോഗം ഹൃദയഭേദകമെന്ന് ബില്‍ ഗേറ്റ്സ് പ്രതികരിച്ചു. 2013 ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തിരഞ്ഞെടുത്തിരുന്നു