അമേരിക്കൻ ദൈവാലയത്തിൽ 90 വർഷം പഴക്കമുള്ള ക്രിസ്തു രൂപം തകർത്തു.
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം തൊണ്ണൂറു വർഷതിന് മുകളിൽ പഴക്കമുള്ള യേശു ക്രിസ്തുവിന്റെ രൂപം തകർത്തു. അമേരിക്കൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഈ കൃത്യം നടത്തിയത് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെളുപ്പാൻകാലത്ത് കത്തീഡ്രൽ വിശ്വാസികൾക്കായി പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കുകയായിരുന്നു. ഈ സമയത്താകണം പ്രതി ദൈവളയത്തിനുള്ളിൽ കടന്ന് പ്രതിമ തകർത്തത് എന്ന് അനുമാനിക്കുന്നു.