സാലി കൊടുങ്കാറ്റ്: അമേരിക്കയിൽ വ്യാപക നാശനഷ്ടങ്ങൾ
ഫ്ലോറിഡാ : യു.എസിന്റെ തെക്കൻ തീരത്ത് വീശിയ സാലി ചുഴലിക്കൊടുങ്കാറ്റിൽ വ്യാപകമായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിനൊപ്പമുണ്ടായ പേമാരി ഫ്ലോറിഡ, അലബാമ സംസ്ഥാനങ്ങളിലെ ഏതാനും സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കി. നൂറ് കണക്കിന് വരുന്ന പ്രദേശവാസികളെ ഒഴിപ്പിച്ചെങ്കിലും നിലവിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടു കാറ്റഗറി ആയിരുന്ന സാലി ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച മണിക്കൂറിൽ 169 കിലോമീറ്റർ വേഗത്തിലാണ് കരതൊട്ടത്. ഒട്ടേറെ മരങ്ങൾ കടപ്പുഴകിയതിനോടൊപ്പം ഭവനങ്ങളടക്കം നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. നിലവിൽ കാറ്റിന്റെ വേഗം വളരെ കുറഞ്ഞ് സാധാരണ നിലയിലേക്ക് വരുന്നുണ്ട്. നിലവിൽ, പരിസര പ്രദേശങ്ങളിലെ വൈദ്യുതി, ഫോൺ ബന്ധങ്ങൾ വിച്ചേദ്ധിച്ചു നിലയിലാണ്.