മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് തടവിലായ പാസ്റ്റർ 4 വർഷത്തിനു ശേഷം മോചിതനായി.

0 2,364

വിയറ്റ്നാം: മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് വിയറ്റ്നാം ഭരണകൂടം ജയിലിലടച്ച പാസ്റ്റർ, 4 വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. രാജ്യത്ത് ക്രിസ്ത്യൻ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ’ (ADF) ത്തിന്റെ റിപ്പോർട്ടനുസരിച്ച് ‘മൊണ്ടാഗ്നാർഡ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ക്രൈസ്റ്റി’ന്റെ പാസ്റ്റർ എ. ദാവോ, തനിക്കു ചുമത്തപ്പെട്ട 5 വർഷത്തെ തടവിന് ഒരു വർഷം ശേഷിച്ചിരിക്കവെയാണ് സ്വതന്ത്രനാക്കപ്പെട്ടത്. വിദേശത്തേക്ക് അനധികൃതമായി കടന്നു കളയാൻ ജനങ്ങളെ സഹായിക്കുന്നു എന്ന കുറ്റവും തനിക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു.

2016-ൽ കിഴക്കൻ തിമോറിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ പങ്കെടുത്തു മടങ്ങവേയാണ് പാസ്റ്റർ ദാവോ അറസ്റ്റു ചെയ്യപ്പെട്ടത്. തന്റെ സഭ നേരിടുന്ന എതിർപ്പുകളെ പറ്റി താൻ ആ യോഗത്തിൽ സംസാരിച്ചിരുന്നു. തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതിന് ഇദ്ദേഹത്തിന് കഠിനമായ പീഢനങ്ങൾ ഏൽക്കേണ്ടി വന്നു. അമേരിക്കയിൽ നിന്നും മറ്റുമുള്ള അന്തർദ്ദേശീയ ഇടപെടലുകൾക്കു ശേഷമാണ് പാസ്റ്റർ ദാവോയുടെ മോചനം സാധ്യമായത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...