വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായി അമേരിക്കൻ – ബ്രിട്ടീഷ് ശാസ്ത്രജ്ഞർ.
സ്റ്റോക്‌ഹോം (AP): ഈ വർഷത്തെ വൈദ്യശാസ്ത്ര മേഖലയിലെ നോബൽ സമ്മാനത്തിന് സംയുക്ത ജേതാക്കൾ. അമേരിക്കക്കാരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷുകാരനായ മൈക്കൽ ഹോട്ടൻ എന്നിവരാണ് ഹെപ്പിറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് സമ്മാനാർഹരായത്. സ്റ്റോക്ഹോമിൽ അവാർഡു പ്രഖ്യാപിക്കവേ, മുൻപ് കണ്ടെത്തിയിരുന്ന ഹെപ്പിറ്റെറ്റിസ് എ, ബി എന്നിവയിൽ നിന്നും തികച്ചും വിഭിന്നമായ ജനിതക ഘടനയുള്ള ഹെപ്പിറ്റെറ്റിസ് – സി വൈറസുകളെ കണ്ടെത്തുവാൻ ഈ മൂവർ നടത്തിയ ശ്രമങ്ങളെ നോബൽ കമ്മറ്റി പ്രത്യേകാൽ പരാമർശിച്ചു.
ലോകവ്യാപകമായി 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഓരോ വർഷവും 400,000 മരണങ്ങളും ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കരൾ കാൻസറിനും കരൾ മാറ്റിവയ്ക്കൽ ആവശ്യമായ സിറോസിസിനും കാരണമായ ഈ രോഗം വിട്ടുമാറാത്തതാണ്. ഭക്ഷണം അല്ലെങ്കിൽ വെള്ളം വഴി പകരുന്നതും ഏതാനും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്നതുമായ ഹെപ്പറ്റൈറ്റിസ് എയിൽ നിന്ന് വ്യത്യസ്തമായി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രക്തത്തിലൂടെ പകരുന്നതും ശക്തമായ അണുബാധയ്ക്ക് കാരണമാകുന്നവയുമാണ്.വെസ്റ്റ് നൈൽ, ഡെങ്കി, മഞ്ഞപ്പനി എന്നിവയ്ക്കു കാരണമായ വൈറസുകളുള്ള ഫ്ലാവിവൈറസ് എന്ന ഗ്രൂപ്പിലാണ് ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉൾപ്പെടുന്നത്.
Download ShalomBeats Radio
Android App | IOS App
ഹെപ്പറ്റൈറ്റിസ് സി കണ്ടെത്തിയത് വൈദ്യശാസ്ത്രത്തിലെ “വിശുദ്ധ പാനപാത്രം” (holy grail) ആണെന്ന് നോട്ടിംഗ്ഹാം സർവകലാശാലയിലെ വൈറോളജിസ്റ്റ്, വിൽ ഇർവിംഗ് പറഞ്ഞു.