അമേരിക്കൻ മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റു മരിച്ചു

0 2,501

പോർട്ടോ- പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയതായി ഫോർട്ട് മിയേഴ്സിലെ എൻ‌ബി‌സി-2 റിപ്പോർട്ട് ചെയ്യുന്നു.

ഈ മിഷണറി ദമ്പതികൾ ആലയവും അനാഥാലയവും പണിയാനുള്ള ഒരുക്കങ്ങളിലായിരുന്നു, പക്ഷേ അക്രമികൾ അവരുടെ വീട് കൊള്ളയടിക്കുകയും അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

“ഇത് വളരെ വിചിത്രമായി തോന്നുന്നു; അക്രമികൾക്ക് എല്ലാം എടുത്ത് അവരെ വെറുതെ വിടാൻ കഴിയുമായിരുന്നു, അവർ ഒന്നും ചെയ്യുമായിരുന്നില്ല”- അവരുടെ മകൾ തബിത ക്വറ്റന്റ് പറഞ്ഞു. “എനിക്ക് ഇപ്പോൾ എന്റെ മാതാപിതാക്കളോടു സംസാരിക്കാൻ കഴിയുമെങ്കിൽ, ഞാൻ പറയും: പപ്പാ, മമ്മീ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ഞങ്ങളെ ഇപ്രകാരം വളർത്തിയതിന് വളരെ നന്ദി.”

ഹെയ്തിയിൽ നിന്ന് ദമ്പതികളെ വീട്ടിലേക്ക് കൊണ്ടുവരാൻ കുടുംബം ഇപ്പോഴും ശ്രമിക്കുന്നു, അതിനായി അവർ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി വർഷങ്ങൾക്ക് മുമ്പ് ഹെയ്തിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. അവരുടെ മക്കളെ നന്നായി വളർത്തുന്നതിനിടയിൽ അവർ വളരെ കഠിനാധ്വാനം ചെയ്തു. അവർ ഏറ്റവും കൂടുതൽ നീതിയുള്ള കുടുംബമായിരുന്നു.

സ്നേഹിക്കുന്ന മാതാപിതാക്കളായിരുന്നതിനൊപ്പം, ദമ്പതികൾക്ക് അവരുടെ ജന്മനാടായ ഹെയ്തിയോട് ഒരു അഭിനിവേശമുണ്ടായിരുന്നു. ‘ഒരു പള്ളി, അനാഥാലയം എന്നിവ പണിയുക, ദാരിദ്ര്യത്താൽ വലയുന്ന രാജ്യത്തിന് പുതിയ വിഭവങ്ങൾ നൽകുക’ തുടങ്ങിയ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അവർ ശ്രമിച്ചു.

ഇപ്പോൾ, ദാരുണമായി കൊല ചെയ്യപ്പെട്ട ശേഷം, അവരുടെ മൃതദേഹങ്ങൾ ഫ്ലോറിഡയിലേക്ക് കൊണ്ടുപോകാൻ അവരുടെ കുട്ടികൾ ശ്രമിക്കുന്നു; “ അങ്ങനെ കുടുംബത്തിനും കുട്ടികൾക്കും അവരെ ശരിയായി സംസ്കരിക്കുവാനും അവസാന വിട നൽകുവാനും കഴിയും.”

ഈ പ്രയാസകരമായ സമയത്ത് അവർ പ്രാർത്ഥന ആവശ്യപ്പെടുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

You might also like
Comments
Loading...