ഓസ്ട്രേലിയയിലെ മികച്ച ഗവേഷകരിൽ മലയാളി പെന്തക്കോസ്ത് വിശ്വാസിയും

0 4,237

കാൻ‌ബെറ : ഓസ്‌ട്രേലിയ രാജ്യത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ കേരള പെന്തകോസ്തിന് അഭിമാനമായി ഇനി മുതൽ ഒരു മലയാളിയുടെ പേരും. രാജ്യത്തിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിലാണ്, ജോൺ വിജയൻ- മേരി ജോൺ ദമ്പതികളുടെ മകനും മാവേലിക്കര വാഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ഡോക്ടർ ബ്ലെസ്സൺ വർഗീസ് മാത്യുവാണ് ഈ അപൂർവ്വ അംഗീകാരത്തിന് അർഹനായിരിക്കുന്നത്. ഓസ്ട്രേലിയൻ റിസർച്ച് മാഗസിൻ രാജ്യത്തുള്ള എട്ട് സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലും നടത്തിയ സർവ്വെയിലാണ് 2020 ലെ മികച്ച 40 ഗവേഷകരിൽ ഒരാളായി ഡോക്ടർ ബ്ലെസ്സൺ വർഗീസ് മാത്യുവിനെ തെരഞ്ഞെടുത്തത്. നിലവിൽ പ്രിയ കർതൃദാസൻ ഓസ്ട്രേലിയയിലെ ആഡലെയ്ഡ് ക്രിസ്ത്യൻ ലൈഫ് ബൈബിൾ ചർച്ച് സഭാംഗം കൂടിയാണ്.\

You might also like
Comments
Loading...