മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

0 422

നിയാമെ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നൈജർ എന്ന രാജ്യത്തിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഇറ്റാലിയന്‍ വൈദികന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (S.A.M) എന്ന ആതുര സേവന സംഘടനയിലെ അംഗമായ ഫാ. പിയർലുയിജി മക്കാലി (59) എന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനാണ് രണ്ടു വര്‍ഷത്തെ കരാഗൃഹവാസത്തിന് ശേഷം മോചിക്കപ്പെട്ടത്.2018 സെപ്റ്റംബർ 17ന് നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് ഉൽ ഇസ്ലാം എന്ന തീവ്രവാദി സംഘടന വൈദികനേയും മറ്റ് 3 പേരെയും കൂടി തട്ടിക്കൊണ്ടു പോയത്. പ്രിയ വൈദികന്റെ മോചന വാർത്ത ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂയിജി ഡി മായോയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചു പ്രസ്താവന പുറത്തിരിക്കിയത്

You might also like
Comments
Loading...