അയർലൻഡ് യുപിഎഫിന്റെ ആറാം വാർഷിക കൺവൻഷൻ ഒക്ടോബർ 30 മുതൽ
ഡബ്ലിൻ (അയർലൻഡ്): അയർലൻഡ് പ്രവിശ്യകളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ (യുപിഎഫ്) ആറാമത് വാർഷിക കോൺഫറൻസ് ഒക്ടോബർ 30, 31, നവംബർ 1 തിയതികളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർ വി.എ. തമ്പി മുഖ്യ പ്രഭാഷകൻ ആയിരിക്കും. മറ്റു ദിവസങ്ങളിലെ യോഗങ്ങളിൽ സിസ്റ്റർ മറിയാമ്മ തമ്പി, റവ. ആർ. ഏബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സ്റ്റാൻലി ഏബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. സംഘടനയുടെ ഫേസ്ബുക് പേജിൽ തത്സമയം വീക്ഷിക്കാം.
പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (പ്രസിഡൻ്റ്), പാസ്റ്റർ ജേക്കബ് ജോർജ്, ബെൽ ഫാസ്റ്റ് & പാസ്റ്റർ സ്റ്റാൻലി ജോസ്, കോർക്ക് (വൈസ് പ്രസിഡന്റുമാർ), ഷാൻ മാത്യു (സെക്രട്ടറി), സാൻജോ ബാബു (ട്രഷറാർ), ഗ്ലാഡ്സൺ (കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.