രസതന്ത്ര നൊബേല്‍ 2020: ജനിതക എഡിറ്റിങ്ങിന് രണ്ട് വനിത ഗവേഷകർക്ക് പുരസ്ക്കാരം

0 1,053

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം രണ്ട് വനിതകൾക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ഷാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്‌നക്കുമാണ് നൊബേൽ ലഭിച്ചിരിക്കുന്നത്. ജീനോം എഡിറ്റിനുള്ള പുതിയ രീതിയുടെ കണ്ടെത്തലിനാണ് പുരസ്‌കാരം. ജനിതക രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവരുടെ കണ്ടുപിടുത്തം സഹായകമാവുമെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.

ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് മേധാവിയാണ് ഇമ്മാനുവേൽ ചാർപന്റിയർ. ബെർക്കിലി സർവകലാശാലയിലെ അധ്യാപികയാണ് ജെന്നിഫർ എ ഡൗഡ്‌ന.

Download ShalomBeats Radio 

Android App  | IOS App 

സ്‌റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇവർ കണ്ടെത്തിയ ജനിറ്റിക് ടൂളിന് വലിയ ശക്തിയുണ്ടെന്നും ചികിത്സകൾക്കും നൂതന കാർഷിക വിളകൾ വികസിപ്പിക്കാനും ഈ കണ്ടുപിടുത്തം സഹായിക്കുമെന്നും പുരസ്‌കാര സമിതി. ജനിതകമായ പ്രശ്‌നങ്ങൾ എഡിറ്റ് ചെയ്ത് പരിഹരിക്കാൻ ഇവരുടെ കണ്ടെത്തൽ സഹായകമാകുമെന്നും സമിതി പറഞ്ഞു.

You might also like
Comments
Loading...