സാമുവൽ പാറ്റിയുടെ കൊലപാതകം: ഐ.എസ് കഴുത്തറുത്ത ഫാ. ഹാമെലിന്റെ സ്മാരകത്തിൽ മതനേതാക്കൾ അനുശോചനം രേഖപ്പെടുത്തി

0 2,207

പാരീസ്: ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ സാമുവൽ പാറ്റിയോടുള്ള ആദരസൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികൻ ഫാ. ജാക്വസ് ഹാമെലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ ഒത്തു ചേർന്നു. ഹാമെൽ രക്തസാക്ഷിയായ സെന്റ് എറ്റിനി ഡു റൂവ്റേ ദേവാലയത്തിനു സമീപത്തെ സ്മാരകത്തിലാണ് റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചനം അർപ്പിക്കാനായി എത്തിയത്. ഒരു മിനിറ്റ് നേരം നിശബ്ദരായി അവർ പ്രാർത്ഥന സമർപ്പിച്ചു.

റൂവനിലെ മതേതര കമ്മിറ്റി അധ്യാപകന്റെ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ അവഹേളിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് ചെചൻ വംശജനായ അബ്ദുള്ളക്ക അൻസൊറോവ് എന്ന യുവാവ് നടുറോഡിൽ ചരിത്ര അധ്യാപകനായിരുന്ന സാമുവേലിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ് 18 വയസുകാരനായ അൻസൊറോവ് അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

ദൈവം ആരെയും കൊല ചെയ്യാൻ ആവശ്യപ്പെടുകയില്ലെന്ന്, കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അക്രമത്തിന്റെ പാത വെടിഞ്ഞ് സംവാദത്തിന്റെ പാത സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം തങ്ങളുടെ യുവജനങ്ങൾക്ക് നൽകാൻ തങ്ങൾക്ക് കടമയുണ്ടെന്നും കമ്മിറ്റിയിലെ ഓരോ അംഗവും വ്യക്തമാക്കി. ഒക്ടോബർ 17നു പുറത്തുവിട്ട മറ്റൊരു കുറിപ്പിൽ ആർച്ച് ബിഷപ്പ് ഡോമിനിക്ക് ലെബ്രൂൺ, സാമുവൽ പാറ്റിയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിച്ചു. ലെബ്രൂണിന്റെ രൂപതയിലെ അംഗമായിരുന്നു ഫാ. ഹാമെൽ. മറ്റ് ഏതാനും ഫ്രഞ്ച് മെത്രാന്മാരും പാറ്റിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

2016 ജൂലൈ മാസം ഇരുപത്തിയാറാം തീയതിയാണ് വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയത്ത് ഐ.എസ് തീവ്രവാദികൾ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

You might also like
Comments
Loading...