മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയും

0 520

ജനീവ: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലും രംഗത്ത്. ഇന്ത്യയിലെ സർക്കാരിതര സംഘടനകൾക്ക് (എൻ‌ജി‌ഒ) വിദേശ ധനസഹായം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും രാജ്യത്ത് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് ആശങ്ക പ്രകടിപ്പിച്ചു. വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യാവകാശ സംഘടനകൾക്ക് എതിരെന്ന മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം തള്ളി.

നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും പറഞ്ഞ് വിഷയത്തെ ന്യായീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം ചെയ്തിട്ടുള്ളത്. ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത അന്താരാഷ്ട്ര തലത്തിൽ പോലും ആവർത്തിക്കുമ്പോഴും കേന്ദ്ര സർക്കാർ വൈദികനെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കുന്നത് ഞെട്ടലോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.

You might also like
Comments
Loading...