25 വർഷത്തിന് ശേഷം ആദ്യമായി വെടിവെപ്പുകളില്ലാത്ത വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക് നഗരം

0 2,032

25 വർഷത്തിന് ശേഷം വെടി വെപ്പുകളില്ലാത്ത ആദ്യ വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക്. ന്യൂയോർക്ക് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവെപ്പുകളും കൊലപാതകങ്ങളും നടക്കാത്ത വെള്ളി, ശനി , ഞായർ ദിവസങ്ങളാണ് ഈ ആഴ്ച കടന്ന് പോയത്’; ന്യൂയോർക്ക് പൊലീസ് ചീഫ് ജെയിംസ് ഒ’നെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഈ ദശകത്തിലെ ആദ്യ സംഭവമാണിത്, ന്യൂ യോർക്ക് പൊലീസ് ഡിപ്പാർട്മെന്റിന് മാത്രമല്ല മുഴുവൻ ന്യൂയോർക്കക്കാർക്കും ഇതിൽ അഭിമാനിക്കാം’; അദ്ദേഹം പറഞ്ഞു. ഇതിന് മുൻപ് 1993 ലാണ് വെടിവെപ്പുകളില്ലാത്ത ഒരു ആഴ്ച കടന്ന് പോയതെന്ന് പോലീസ് പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൊലപാതകങ്ങളുടെ കാര്യത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 പകുതി പിന്നിട്ടപ്പോൾ, 147 കൊലപാതകങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ എട്ട് ശതമാനം വർധനവാണ് കാണിക്കുന്നത്. കൂടുതൽ കൊലപാതകങ്ങളും നഗരങ്ങളായ ബ്രൂക്‌ലിൻ, ബ്രോങ്ക്സ് എന്നിവയാണെന്നാണ് പൊലീസ് പറയുന്നത്.

You might also like
Comments
Loading...