ഇസ്രായേൽ–യു.എ.ഇ: വിസ നിയമങ്ങൾ ഒഴിവാക്കി
ടെൽ അവീവ്: ഇസ്രായേലും യു.എ.ഇ യും തമ്മിലുള്ള വിസ നിയമങ്ങൾ ഒഴിവാക്കി. ഇതുപ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ മറ്റെ രാജ്യം സന്ദർശിക്കാം. കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവച്ചതിനു ശേഷം, ഇതാദ്യമായി യു.എ.ഇ നയതന്ത്ര സംഘത്തിന്റെ ആദ്യ യെരുശലേം സന്ദർശനത്തിലാണ് ചരിത്രപ്രധാനമായ നിയമം നിലവിൽ വന്നത്.
യു.എ.ഇ ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായെറിനോടൊപ്പം അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനും സന്നിഹിതനായിരുന്നു. വിസ നിയമങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പടെ നാല് തീരുമാനങ്ങളിലാണ് രാജ്യങ്ങൾ തമ്മിൽ ഒപ്പ് വച്ചത്.
ഇപ്രകാരമുള്ള ഒരു കരാറിന് യിസ്രായേൽ തയ്യാറാകുന്ന ആദ്യ അറബ് രാഷ്ട്രമാണ് യു.എ.ഇ.