ക്രിസ്തീയ ആരാധനയ്ക്ക് സ്ഥലം നൽകിയ ഹോട്ടലിന് പിഴയിട്ട് ചൈന

0 652

ഫ്യൂജിയാൻ: ചൈനയിൽ കിസ്തീയ ആരാധനാ സ്വാതന്ത്ര്യം അധികമായി അടിച്ചമർത്തപ്പെടുന്നു. ഫ്യൂജിയൻ പ്രവിശ്യയിലെ തീരദേശ നഗരമായ സിയാമെനിലെ ഒരു ഹോട്ടലിന് വേനൽക്കാലത്ത് ക്രിസ്ത്യൻ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് 20,000 RMB (ഏകദേശം യുഎസ് $ 3,000) പിഴ ചുമത്തി. 8,300 ആർ‌എം‌ബി (യു‌എസ് $ 1,242) വാടക വരുമാനവും പ്രാദേശിക അധികാരികൾ കണ്ടുകെട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) സർക്കാർ അംഗീകരിച്ച മൂന്നു സ്വയം ഭരണാധികാര സഭാ സംഘത്തെ ഉപയോഗിച്ച് ക്രിസ്തുമതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമൂലം ചൈനയിൽ ഭവന സഭകൾ അഭൂതപൂർവമായ തോതിൽ ചുരുങ്ങുകയാണ്.

ചൈനീസ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് റൈച്ചസ്നെസിൽ നിന്നുള്ള ഫാ. ഫ്രാൻസിസ് ലിയു പങ്കിട്ട കുറിപ്പിൽ, സിമിംഗ് ഡിസ്ട്രിക്റ്റിലെ എല്ലാ ഹോട്ടലുകളെയും അഭിസംബോധന ചെയ്തുകൊണ്ട്, സീ വ്യൂ ഗാർഡൻ ഹോട്ടൽ ജൂൺ 28 മുതൽ ഓഗസ്റ്റ് 29 വരെ കാലയളവിൽ ഒന്നിലധികം തവണ വേദി നൽകിയതിനാൽ “നിയമവിരുദ്ധ, മതപരമായ പ്രവർത്തനങ്ങൾ”ക്ക് (ക്രിസ്ത്യൻ ഒത്തുചേരൽ) “മതകാര്യങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചതിന്” സിമിംഗ് ജില്ലാ വംശീയ, മതകാര്യ ബ്യൂറോ ശിക്ഷിച്ചു എന്നു അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സ്ഥലം വാടകയ്‌ക്കെടുത്ത സഭയുടെ പേര് സുരക്ഷാ കാരണങ്ങളാൽ ഹോട്ടൽ രേഖയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും സുരക്ഷിതമായി ഒത്തുകൂടാൻ ആവശ്യമുള്ള ഒരു ഹൗസ് ചർച്ചായിരുന്നുവെന്നാണ് കരുതുന്നത്. കാരണം ചൈനീസ് സർക്കാർ രാജ്യത്തുടനീളമുള്ള നിരവധി ഭവന സഭകളിൽ റെയ്ഡു നടത്തുകയും ഓൺലൈൻ സേവനങ്ങളുൾപ്പെടെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സീ വ്യൂ ഗാർഡൻ ഹോട്ടലിന്റെ അതേ “തെറ്റ്” ചെയ്യരുതെന്ന് ജില്ലയിലെ എല്ലാ ഹോട്ടലുകൾക്കും മുന്നറിയിപ്പ് നൽകുകയുമായിരുന്നു ഒക്ടോബർ 16 ലെ സിമിംഗ് ജില്ലാ വംശീയ, മതകാര്യ ബ്യൂറോയും സാംസ്കാരിക, ടൂറിസം ബ്യൂറോയും പുറപ്പെടുവിച്ച നോട്ടീസിന്റെ ലക്ഷ്യം.

You might also like
Comments
Loading...