ചൈനയിൽ സ്വീഡിഷ് മിഷണറിമാരുടെ കല്ലറ പൊളിച്ചു മാറ്റി
ഷാങ്സി: ചൈന്യയിലെ ഷാങ്‌സി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം
സെപ്റ്റംബർ 12 ന് 20 ലധികം സ്വീഡിഷ് മിഷനറിമാരുടെ ശവക്കല്ലറകൾ നശിപ്പിച്ചു. സന്ദർശകർക്കായുള്ള ഒരു വീടും പൊളിച്ചുമാറ്റി.
വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ നഗരമായ യുൻചെങിലെ യാൻഹു ജില്ലയിലുള്ള ഷീസോ പട്ടണത്തിലെ സെമിത്തേരി ചൈനയിലെ സ്വീഡിഷ് മിഷനിലെ നിരവധി മിഷനറിമാരുടെ അന്ത്യ വിശ്രമ കേന്ദ്രമാണ്.
Download ShalomBeats Radio
Android App | IOS App
“സ്വീഡിഷ് മിഷനറിമാർ യുൻചെങ്ങിലെ ഷീസോ യിൽ സെമിത്തേരിക്കായി ഒരു പ്ലോട്ട് സ്വന്തമായി വാങ്ങി,” യുഞ്ചെംഗിൽ നിന്നുള്ള ഒരു വൃദ്ധ ക്രിസ്ത്യാനി “ബിറ്റർ വിന്ററി”നോടു പറഞ്ഞു. “ഇതിനർത്ഥം അവർ തങ്ങളുടെ ഹൃദയവും ആത്മാവും ജീവിതവും മുഴുവൻ ചൈനയ്ക്കായി സമർപ്പിച്ചു എന്നാണ്.”
സെമിത്തേരിയിലേക്ക് പോകുന്ന തെരുവ് അടയ്ക്കാൻ യാൻഹു ജില്ലാ സർക്കാർ നൂറിലധികം പ്രത്യേക പൊലീസുകാരെയും പൊതു സുരക്ഷാ ഉദ്യോഗസ്ഥരെയും അയച്ചതിനാൽ ഈ മിഷനറിമാരുടെ സ്മരണ ഇത്രയും കാലം സൂക്ഷിച്ചിരുന്ന ശ്രമങ്ങൾക്ക് അന്ത്യമായി. ഈ പൊളിക്കൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി, ഒരു വ്യോമാക്രമണ ഡ്രോൺ അവരുടെ മുകളിൽ അയച്ച് ഉടൻ വിട്ടുപോകാൻ പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂറിനുശേഷം, ‘നിയമവിരുദ്ധമായ നിർമ്മാണ’ത്തിന്റെ പേരിൽ സ്വീഡിഷ് മിഷനറിമാരുടെ ശവക്കല്ലറകളും സമീപത്തെ വീടും പൊളിച്ചു നശിപ്പിച്ചു. പൊളിച്ചുമാറ്റൽ മറച്ചുവെക്കാൻ പ്രാദേശിക അധികാരികൾ ഒറ്റരാത്രികൊണ്ട് അവശിഷ്ടങ്ങൾക്കു മുകളിൽ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
സ്ഥലത്തിന് സമീപമുള്ള താമസക്കാരെയും ‘ചർച്ച് ഓഫ് ക്രൈസ്റ്റ് ഫാമിലി’ (സിസിഎഫ്) നേതാക്കളെയും മുൻകൂട്ടി നീക്കം ചെയ്യുകയും സംഭവം റിപ്പോർട്ട് ചെയ്യാൻ അവരുടെ സെൽഫോൺ ഉപയോഗിക്കുന്നതിന് വിലക്കുകയും ചെയ്തു. അന്തരിച്ച സ്വീഡിഷ് മിഷനറിമാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിന് സിസിഎഫും ഇപ്പോൾ നിരീക്ഷണത്തിലാണ്.