ബോക്കോ ഹറാം ആക്രമണത്തെത്തുടർന്ന് കാമറൂണിലെ സ്കൂളുകൾ അടച്ചു

0 514

യുവാണ്ട: നൈജീരിയ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം നിരവധി കൊച്ചുകുട്ടികളടക്കം സാധാരണക്കാർക്കെതിരായ ആക്രമണത്തെത്തുടർന്ന് ലോകമെമ്പാടും കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. നൈജീരിയയിലെ ചിബോക്കിൽ നിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതുൾപ്പെടെ ആണ് ഇത്. അവർ നൈജീരിയയിൽ മാത്രമല്ല, വർഷങ്ങളായി നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിലും ആക്രമണം നടത്തുന്നുണ്ട്.

വടക്കൻ കാമറൂണിലേക്ക് അടുത്തിടെ നടത്തിയ ചില ആക്രമണങ്ങൾ അവിടത്തെ ജനങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. ഇവർ നിലവിൽ തങ്ങളുടെ രാജ്യത്ത് വിമതരും സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന്റെ സമ്മർദ്ദത്തിനും പോരാട്ടത്തിനും വിധേയരാണ്. അതിനു മീതെയാണ് ബോക്കോ ഹറാം വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കൊണ്ട്
ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത്.

Download ShalomBeats Radio 

Android App  | IOS App 

വടക്കൻ കാമറൂണിലെ സ്കൂളുകൾ അടുത്തിടെ അടച്ചിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ജീവൻ രക്ഷിക്കാനായി ബോക്കോ ഹറാം ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന നൈജീരിയയുടെ വടക്കൻ അതിർത്തിയിൽ കുറഞ്ഞത് 60 സ്കൂളുകളെങ്കിലും അധികൃതർ അടച്ചു. ഇത് മറ്റൊരു പ്രശ്‌നത്തിനു കാരണമാകുന്നു. പല ആഫ്രിക്കൻ രാജ്യങ്ങളിലെയും കുട്ടികൾ ഇതുപോലെയുള്ള അക്രമങ്ങൾ നിമിത്തം സ്കൂളുകളിൽ പോകാതിരിക്കുവാൻ നിർബന്ധിതരാകുന്നു. ഇത് പലപ്പോഴും ഈ കുട്ടികളെ പഠനത്തിൽ പിന്നിലാക്കും. വിദ്യാഭ്യാസം നഷ്‌ടപ്പെടുമ്പോൾ കൃഷിയിടങ്ങളിലും വയലുകളിലും ജോലിചെയ്യാനും അവർ നിർബന്ധിതരാകുന്നു. ഇത് ഈ കുട്ടികളിൽ പലരും പഠനം ഉപേക്ഷിക്കാനും ഉപജീവന കൃഷിയിൽ തുടരാനും ഇടയാക്കുന്നു. പല പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളെയും ബാധിക്കുന്ന കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കുടുംബങ്ങൾക്ക് ഇതു മൂലം ബുദ്ധിമുട്ടാണ്.

ബോക്കോ ഹറാം കൂടുതൽ കലാപങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമത്തിൽ കാമറൂൺ തങ്ങളുടെ സൈന്യത്തെ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്, എന്നാൽ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാൻ വളരെയധികം സമയമെടുക്കും. യുദ്ധത്തിൽ തകരുന്ന ഈ രാജ്യത്തിനായി ദയവായി പ്രാർത്ഥിക്കുക. ഇരകളായും തങ്ങളുടെ കൂട്ടത്തിലേക്ക് റിക്രൂട്ട് ചെയ്യാവുന്നവരായും ബോക്കോ ഹറാം ലക്ഷ്യമിടുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുക.

You might also like
Comments
Loading...