ഉഗാണ്ടയിൽ റേഡിയോ പ്രഭാഷകനായ പാസ്റ്റർ കൊല്ലപ്പെട്ടു

0 1,250

കംപാല: വടക്കൻ ഉഗാണ്ടയിൽ ശനിയാഴ്ച (ഒക്ടോബർ 31) ഒരു റേഡിയോ പ്രക്ഷേപണത്തിൽ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും താരതമ്യം ചെയ്തു സംസാരിച്ച പാസ്റ്ററെ മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തി.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്ത്യൻ ചർച്ച് സെന്ററിലെ പാസ്റ്ററും പ്രദേശത്തെ അറിയപ്പെടുന്ന റേഡിയോ പ്രസംഗകനുമായ ഡേവിഡ് ഒമാര (64) രാത്രി 9 മണിയോടെ ക്വാനിയ ജില്ലയിലെ അഡുകുവിൽ പ്രക്ഷേപണം പൂർത്തിയാക്കിയ ശേഷം ഭവനത്തിലേക്ക് മടങ്ങവേ ഒരുപറ്റം അക്രമികൾ അദ്ദേഹത്തെ അടിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ സൈമൺ ഒക്കുട്ട് പറഞ്ഞു.

“പ്രസംഗത്തിനു ശേഷം ആരോ എന്റെ പിതാവിന്റെ അവതരണത്തെ വളരെ അഭിനന്ദിച്ചു,” ഒക്കുട്ട് മോർണിംഗ് സ്റ്റാർ ന്യൂസിനോട് ഫോണിലൂടെ പറഞ്ഞു. “തുടർന്ന് തന്റെ ചില സുഹൃത്തുക്കളുമായി എവിടെയെങ്കിലും കണ്ടുമുട്ടാൻ സാധിക്കുമോ എന്ന് അയാൾ അഭ്യർത്ഥിച്ചു. ഞങ്ങൾ റേഡിയോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു, പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ, കാട്ടിൽനിന്ന് ഇസ്ലാമിക വസ്ത്രം ധരിച്ച ആറ് പേർ പുറത്തുവന്നു, എന്റെ പിതാവിനെ അടിക്കുവാനും കഴുത്തറുക്കുവാനും തുടങ്ങി. ”

അവർ അദ്ദേഹത്തെ അടിക്കുമ്പോൾ ആക്രമണകാരികളിൽ ഒരാൾ “ഖുർആൻ ഉപയോഗിച്ചതിനും അല്ലാഹു ദൈവമല്ല, പൈശാചിക ശക്തികളുമായി സഹകരിക്കുന്ന ഒരു ദുഷ്ടദൈവമാണെന്നും പറഞ്ഞതിന് ഈ മനുഷ്യൻ മരിക്കണം” എന്ന് പറയുന്നുണ്ടായിരുന്നു. ഒകുട്ട് തുടർന്നു, “അവർ എന്റെ പിതാവിനെ മൂർച്ചയേറിയ വസ്തുക്കളാൽ അടിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്യുമ്പോൾ, എന്റെ ജീവൻ രക്ഷിക്കാൻ ഞാൻ ഓടിപ്പോയി. രണ്ട് ആക്രമണകാരികൾ എന്റെ പിന്നാലെ ഓടിവന്നെങ്കിലും ഞാൻ പിടികൊടുത്തില്ല. അവർ എന്നെയും കൊന്നുകളഞ്ഞേനെ. ”

കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ മോചിതരായിട്ടില്ല. ബുധനാഴ്ച (നവം. 4) ശ്മശാനത്തിൽ കണ്ണീരോടെ വിലപിച്ച സഭാംഗങ്ങൾ ഇനിയും ഇസ്ലാമിക അക്രമണങ്ങൾ ഉണ്ടാകാമെന്ന ആശങ്ക രേഖപെടുത്തുകയും ചെയ്തു.

“എന്റെ അമ്മ കരഞ്ഞു, നെടുവീർപ്പോടെ ബോധരഹിതനായി
വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു,” ഒക്കുട്ട് പറഞ്ഞു.

“ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായതിനാണ് ചികിത്സ. തലച്ചോറിന്റെ ഉത്തേജനം ഉൾപ്പെടുന്ന ഇലക്ട്രോകൺവൾസീവ് തെറാപ്പിക്ക് ശേഷവും അവർ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

പാസ്റ്റർ ഒമാരയുടെ ശുശ്രൂഷയുടെ അനേക ഫലങ്ങളെയും സഹകാരികൾ എടുത്തു പറയുന്നണ്ടായിരുന്നു. “അവസാന ദിവസം, അവസാന ശ്വാസം വരെ അദ്ദേഹം ദൈവരാജ്യത്തിനായി അശ്രാന്തമായി പ്രവർത്തിച്ചു,” ഒരു സഹപ്രവർത്തകൻ പറഞ്ഞു.

പാസ്റ്റർ ഒമറയ്ക്ക് ഭാര്യയും എട്ട് മക്കളുമുണ്ട്.

“ഈ ക്ലേശകരമായ നിമിഷത്തിൽ ഞങ്ങൾക്കും ഒമറ കുടുംബത്തിനും പ്രാർത്ഥന ആവശ്യമാണ്.
അദ്ദേഹത്തിന്റെ വിധവയ്ക്ക് പെട്ടെന്ന് സുഖം പ്രാപിക്കണം; അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഉണ്ടാകേണ്ടിയിരിക്കുന്നു.” ഒരു സഭാനേതാവ് മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

ഉഗാണ്ടയിലെ ക്രിസ്ത്യാനികളുടെ പീഡനത്തിന്റെ ഏറ്റവും പുതിയ സംഭവം മാത്രമാണ് ഇതെന്ന് മാധ്യമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

ഉഗാണ്ടയുടെ ഭരണഘടനയും മറ്റ് നിയമങ്ങളും ഒരാളുടെ വിശ്വാസം പ്രചരിപ്പിക്കാനും ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാനുമുള്ള അവകാശം ഉൾപ്പെടെ മതസ്വാതന്ത്ര്യത്തിനായുളള അവകാശം നൽകുന്നുണ്ട്. ഉഗാണ്ടയിലെ ജനസംഖ്യയുടെ 12 ശതമാനത്തോളം മാത്രമേ മുസ്‌ലിങ്ങളുള്ളൂ, അതിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ്.

You might also like
Comments
Loading...