മിസിസ്സിപ്പി ജയിലിൽ 17 തടവുകാർ യേശുവിനെ അംഗീകരിച്ചു സ്നാനമേറ്റു

0 859

മിസ്സിസിപ്പി: അമേരിക്കയിൽ മിസിസ്സിപ്പിയിലെ കോളിൻസിലുള്ള കോവിംഗ്ടൺ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഒക്ടോബർ മൂന്നാം ആഴ്ച ജയിൽ അധികൃതരുടെയും അന്തേവാസികളുടെയും സന്തോഷവും ആഘോഷവും നിറഞ്ഞിരുന്നു. വ്യത്യസ്ത കുറ്റങ്ങളാൽ പിടിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന നാലു സ്ത്രീകൾ ഉൾപ്പെടെ പതിനേഴ് തടവുകാരാണ് സുവിശേഷത്തിന്റെ സ്വാധീനത്താൽ മാനസാന്തരപ്പെട്ടു സ്നാനമേറ്റത്.

“ഇത് ഒരു പുതിയ തുടക്കമാണെന്നും ഇവരുടെയും മറ്റു പലരുടെയും ജീവിതത്തെ മാറ്റിമറിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഓഫീസിൽ നിന്നുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു. സ്‌നാനമേറ്റ പിങ്ക് ജംസ്യൂട്ടണിഞ്ഞ നാല് സ്ത്രീകളുടെയും വരയുള്ള ജംസ്യൂട്ടുധരിച്ച പതിമൂന്ന് പുരുഷന്മാരുടെയും ചിത്രങ്ങളാണ് പോസ്റ്റിൽ പങ്കുവെച്ചത്. നൂറുകണക്കിന് അഭ്യുദയകാംക്ഷികൾ തടവുകാരുടെ തീരുമാനത്തെ അഭിനന്ദിച്ചു.

Download ShalomBeats Radio 

Android App  | IOS App 

“നിങ്ങൾ എല്ലാവരും ഒരു പുതിയ മാർഗം തിരഞ്ഞെടുത്തത് അതിശയകരമാണ്. നിങ്ങളെ ആശ്വസിപ്പിക്കാനും പരിപാലിക്കാനും നമ്മുടെ കർത്താവായ യേശുക്രിസ്തു എപ്പോഴും ഉണ്ടായിരിക്കും. എന്നിരുന്നാലും, അവൻ നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമ്പോൾ, അത് എല്ലായ്പ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കില്ല. എന്നാൽ അവനിൽ ഏക ആശ്രയം അവനിൽ ആശ്രയിക്കുക, ”ഒരാൾ പറഞ്ഞു.
“സ്ഥലമോ സാഹചര്യമോ പരിഗണിക്കാതെ ദൈവം നീങ്ങുന്നു!” മറ്റൊരാൾ പറഞ്ഞു.

അന്തേവാസികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ നേരിട്ടും അല്ലാതെയും ഈ സന്തോഷ അനുഭവം പങ്കുവെച്ചു.

അതേസമയം, രാജ്യത്തിന്റെ മറ്റൊരിടത്ത്, മുൻ തടവുകാരനായ ആൽഫിയോ “ഹോളിവുഡ് ഇംപാക്റ്റ്” ജയിൽ സുവിശേഷീകരണ സംഘത്തിന് ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിലെ അവരുടെ സുവിശേഷവത്ക്കരണത്തിന് ഉപയോഗിക്കുവാൻ 11 അടി ഉയരമുള്ള കുരിശ് ഉണ്ടാക്കി നൽകി. ക്രിസ്റ്റ്യൻ ഹെഡ്‌ലൈൻ പത്രം പറയുന്ന പ്രകാരം “ഈ ത്യാഗത്തെ നമ്മൾ വിലമതിക്കണം,” ആൽഫിയോ പറഞ്ഞു. വലിയ കുരിശ് ഉദ്ദേശിക്കുന്നത് “യേശു അനുഭവിച്ച വേദനയെ വിളംബരം” എന്നതാണ്.

50-ലധികം തവണ അറസ്റ്റിലായ ആൽഫിയോ പറഞ്ഞു, “ഒരു വശം തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി, ഞാൻ യേശുക്രിസ്തുവിനെ തിരഞ്ഞെടുത്തു”. അദ്ദേഹം തുടർന്നു, “എന്നെ മാതൃകയാക്കുക, അത് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മികച്ചതു തന്നെയായിരിക്കും.’

“ഹോളിവുഡ് പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ടെലിവിഷനും ചലച്ചിത്ര നിർമ്മാണ ഉപാധികളും ഉപയോഗിച്ച് തടവിലാക്കപ്പെട്ടവരെ ഉപദേശിക്കുകയും അവരുടെ നല്ല കഴിവുകളെ വികസിപ്പിക്കുവാനും മികച്ച പരിശീലനം നൽകി തൊഴിൽ മേഖലയിലും മറ്റും വിജയകരമായി പ്രവർത്തിക്കുന്നതിനും ജീവിതത്തെ മെച്ചപ്പെടുത്തുവാനും അവരുടെ വ്യക്തിഗത കഴിവുകൾ വികസിപ്പിക്കാൻ ഹോളിവുഡ് ഇംപാക്റ്റ് സ്റ്റുഡിയോ അവരെ സഹായിക്കുന്നു.”

You might also like
Comments
Loading...