പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവതിയെയും മകനെയും കൊലപ്പെടുത്തി

0 2,313

ഗുജ്രൻവാലാ: പാകിസ്ഥാനിലെ ഗുജ്രൻവാലയിലെ കാതോർ കലാൻ ഗ്രാമത്തിൽ സുവിശേഷവിരോധികൾ യാസ്മിൻ എന്ന സ്ത്രീയെയും മകൻ ഉസ്മാൻ മസിഹിനെയും ക്രൂരമായി കൊലപ്പെടുത്തി.

Download ShalomBeats Radio 

Android App  | IOS App 

ഭയങ്കരമായ മതനിന്ദ ആരോപിച്ചാണ് അമ്മയേയും മകനേയും കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. മുഹമ്മദ് ഹസ്സൻ എന്നയാളാണ് യാസ്മിനെ വെടിവച്ച് കൊന്നതെന്ന് മനുഷാവകാശ പ്രവർത്തകനായ രഹത്ത് ഓസ്റ്റിൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മകൻ മിനിറ്റുകൾക്ക് ശേഷം ഭാര്യയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കവേ അയാളുടെ രണ്ടു പെൺമക്കളുടെ കണ്മുന്നിൽ തന്നേ ജീവൻ വെടിഞ്ഞു.

സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ക്രിസ്ത്യൻ കുടുംബത്തിനെതിരെ അഴിച്ചുവിട്ട തീവ്രമായ ആക്രമണത്തിന് ദൃക്സാക്ഷികളായതല്ലാതെ അവരെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും രഹത്ത് പറഞ്ഞു.

പാകിസ്ഥാൻ ആ രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തെ സംരക്ഷിക്കുന്നതിൽ വളരെ പിന്നോക്കം നിൽക്കുന്നതിനാൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമായി മതനിന്ദയെ അവിടുത്തുകാർ ഉപയോഗിക്കുന്നു. പാക്കിസ്ഥാനിലെ ക്രിസ്ത്യൻ, ഹിന്ദു ന്യൂനപക്ഷങ്ങൾ രാജ്യത്തെ മുസ്ലീം തീവ്രവാദികളാൽ നിരന്തരം പീഡിപ്പിക്കപ്പെടുമെന്ന ഭീഷണിയിലാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ മുസ്ലീം മതമൗലികവാദികൾ പതിവായി തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുന്നു. അനുസരിക്കാത്തതോ ചെറുത്തുനിൽക്കുന്നതോ ആയ സന്ദർഭങ്ങളിൽ പലപ്പോഴും അവരുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

You might also like
Comments
Loading...